സൈമണ്‍ വാളച്ചേരില്‍
ഹ്യൂസ്റ്റണ്‍: ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ ന്യൂജേഴ്സിയിലെ ഷെറാട്ടണ്‍ എഡിസണില്‍ നടക്കുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മീഡിയ കോണ്‍ഫെറന്‍സിനുള്ള ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ കിക്കോഫ് സമ്മേളനം പ്രൗഡോജ്വലമായി. മിസോറി സിറ്റിയിലെ അപ്നാബസാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ വിവിധ തലങ്ങളില്‍ പ്രശസ്തരായ അമേരിക്കന്‍ മലയാളി വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് സൈമണ്‍ വാളച്ചേരില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ , ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് , ഫോട്‌ബെന്‍ഡ് പൊലീസ് ക്യാപ്റ്റന്‍ മനോജ്കുമാര്‍ പൂപ്പാറയില്‍, ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ്, നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ചാപ്റ്റര്‍ സെക്രട്ടറി മോട്ടി മാത്യു, ട്രെഷറര്‍ അജു ജോണ്‍, വൈസ് പ്രസിഡണ്ട് ജീമോന്‍ റാന്നി, മുന്‍ പ്രസിഡണ്ട് ജോര്‍ജ് തെക്കേമല, ജോണ്‍ ഡബ്ലിയു വര്‍ഗീസ് കൂടാതെ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അംഗങ്ങളെല്ലാവരും കൂടി നിലവിളക്കിനു തിരി കൊളുത്തിയതോടെ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമായി!
ജോയിന്റ് സെക്രട്ടറി സജി പുല്ലാട് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. അനില്‍ ആറന്മുള പരിപാടികള്‍ക്കെത്തിയ വിശിഷ്ടാതിഥികള്‍ ക്കു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ചാപ്റ്റര്‍ പ്രസിഡന്റ് സൈമണ്‍ വാളച്ചേരില്‍ അധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരുന്ന നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ ഇന്ത്യാ പ്രസ് ക്ലബ്ബിനെക്കുറിച്ചും ന്യൂജേര്‍സിയില്‍ നടക്കുന്ന കോണ്‍ഫ്രന്‍സിനെക്കുറിച്ചും വിശദമായി സംസാരിച്ചു. പ്രവര്‍ത്തനങ്ങളിലും കോണ്‍ഫ്രന്‍സുകളിലെ പ്രാതിനിധ്യം കൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹ്യൂസ്റ്റണ്‍ ചാപ്റ്ററിനെ അദ്ദേഹം അനുമോദിക്കുകയും ഹ്യൂസ്റ്റണ്‍ മലയാളികളെ കോണ്‍ഫറന്‍സിലേക്കു ക്ഷണിക്കുകയും ചെയ്തു. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ എല്ലാ കോണ്‍ഫറന്‍സുകളും ഇതുവരെ ഏറ്റവും ഭംഗിയായി നടന്നിട്ടുണ്ടെന്നും അത്രയും തന്നെ പ്രതിനിധ്യത്തോടെ ന്യൂ ജേഴ്സിയില്‍ നടക്കുന്ന കോണ്‍ഫറന്‍സ് വന്‍ വിജയമാക്കാന്‍ ഹൂസ്റ്റണിലുള്ളവരുടെ പങ്കു വലുതാണെന്നും നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു!
തുടര്‍ന്ന് ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ് ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ഉത്ഘാടകനാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും കഴിഞ്ഞ ഏഴ് വര്ഷങ്ങളായി കൗണ്ടി ജഡ്ജ് ആയിരിക്കുന്ന തനിക്ക് ഹൂസ്റ്റണിലെ മലയാള പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ നന്ദിയും ചാരിതാര്‍ഥ്യവും പ്രകടിപ്പിച്ചുകൊണ്ട് കിക്കോഫ് സമ്മേളനം ഉത്ഘാടനം ചെയ്തു. ഈ മാധ്യമ കോണ്‍ഫറന്‍സിന്റെ ഇവെന്റ്‌റ് പാര്‍ട്ണര്‍ ആയി മുന്‍പോട്ടു വന്ന പ്രശസ്ത അന്നാ-കിറ്റെക്‌സ് ഗ്രൂപ്പിന്റെ സി.എം.ഡി. ബോബി എം. ജെക്കോബിനോടും അവരുടെ ഉല്‍പന്നങ്ങളുടെ സമ്പൂര്‍ണ വിതരണക്കാരായ ഹൂസ്റ്റണിലുള്ള ഗ്രേസ് സപ്ലൈ ഗ്രൂപ്പിനോടും അനില്‍ ആറന്മുള പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ സെക്രട്ടറി ഷിജോ പൗലോസിനു സ്പോണ്‍സര്‍ഷിപ്പ് ചെക്ക് നല്‍കി ഫോമായുടെയും തന്റെയും പിന്തുണ അറിയിച്ചു കൊണ്ട് എലാവിധ ആശംസകളും നേര്‍ന്നു സംസാരിച്ചു. മറ്റു പിന്തുണ നല്‍കിയ ജികെ പിള്ള, ഡിസ്‌കൗണ്ട് അനിയന്‍, ശശിധരന്‍ നായര്‍, ജോണ്‍ ണ. വര്ഗീസ് പ്രോംപ്റ്റ് റിയല്‍റ്റി എന്നിവര്‍ക്കും നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍ ആറന്മുള നന്ദി പ്രകാശിപ്പിച്ചു.
മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫ്ഫോര്‍ഡ് മേയര്‍ കെന്‍ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, , ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, മുന്‍ ഫൊക്കാന പ്രസിഡന്റ് ജി കെ പിള്ള, ശശിധരന്‍ നായര്‍, എന്നിവര്‍ മീഡിയ കോണ്‍ഫ്രന്‍സിനു ആശംസകളേകി സംസാരിച്ചു. മാഗ് ട്രെഷറര്‍ സുജിത് ചാക്കോ, വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ പൊന്നു പിള്ള, നേഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു ഇട്ടന്‍, ഒരുമ പ്രസിഡണ്ട് ജിന്‍സ് മാത്യു, പാസഡീന മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് ജേക്കബ് എന്നിവരും ആശംസ പ്രസംഗങ്ങള്‍ നടത്തി.
നേര്‍കാഴ്ച ന്യൂസിന്റെ പുതിയ വെബ്‌സൈറ്റിന്റെ ഉത്ഘാടനം പ്രശസ്ത ഫാഷന്‍ ഡിസൈനറും, മൈ ഡ്രീം ടീവി യൂഎസഎ യുടെ അയണ്‍ ലേഡി ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാവും മിസിസ് ഇന്ത്യ-ടെക്‌സാസ് വിജയിയുമായ ഡോ. നിഷ സുന്ദരഗോപാല്‍ നിര്‍വഹിച്ചു. പുതിയ ലോഗോയുടെ പ്രകാശനം ഫോട്‌ബെന്‍ഡ് പൊലീസ് ക്യാപ്റ്റന്‍ മനോജ്കുമാര്‍ പൂപ്പാറയില്‍ നിര്‍വഹിച്ചു.
നെസ്സാ ചാക്കോയുടെ അതിമനോഹരമായ നൃത്തം, സജി പുല്ലാടി ന്റെ ഗാനങ്ങളും കലാപരിപാടികള്‍ക്ക് കൊഴുപ്പേകി. സെക്രട്ടറി മോട്ടി മാത്യു സംവിധാനം ചെയ്തു നിര്‍മിച്ച ഹ്രസ്വ ചിത്രവും, അദ്ദേഹം തന്നെ പാടി അഭനയിച്ച കുഞ്ഞോളേ എന്ന മലയാളം റാപ് ആല്‍ബവും മിസ് ഭാരത്-ടെക്‌സാസ് ഡോ. നിഷാ സുന്ദരഗോപാല്‍ റിലീസ് ചെയ്തു. ആര്‍ജെ മാരായ റൈന റോക്ക്, ആന്‍സി സാമുവല്‍ എന്നിവര്‍ എംസി മാരായി പ്രവര്‍ത്തിച്ചു.
യോഗത്തില്‍ മോട്ടി മാത്യു കൃതജ്ഞത അര്‍പ്പിച്ചു. പ്രസിഡന്റ് സൈമണ്‍ വാളാച്ചേരിലിന്റെ നേതൃത്വത്തിലുള്ള ഐപിസിഎന്‍എ ടീം ഹൂസ്റ്റണ്‍ന്റെ പ്രവര്‍ത്തന മികവാണ് ഈ പരിപാടിയെ ഇത്രയും ഗംഭീരമാക്കാന്‍ സഹായിച്ചത് എന്ന് മോട്ടി മാത്യു ഊന്നി പറഞ്ഞു.
Houston Chapter Kickoff Meeting a Huge Success, Lighting the New Jersey International Media Conference