തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്ത് ഇന്നു രാവിലെയാണ് അപകടം സംഭവിച്ചത്.

സ്‌കൂള്‍ വാന്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചികിത്സയ്ക്കായി കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള്‍ സ്‌കൂള്‍ വാനില്‍ അഞ്ച് വിദ്യാര്‍ഥികളും ഡ്രൈവറും ഉണ്ടായിരുന്നു.

Two students die after train hits school van in Tamil Nadu
Share Email
Top