ന്യൂഡെല്‍ഹി: ഒരു ഹിന്ദുവിനും ഭീകരവാദിയാകാന്‍ കഴിയില്ലെന്നും, രാജ്യത്തെ ജനങ്ങള്‍ക്ക് ഇതൊരിക്കലും വിശ്വസിക്കാനാവുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യസഭയില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സുരക്ഷാ ദൗത്യത്തെക്കുറിച്ച് ചൂടേറിയ ചര്‍ച്ച നടക്കുന്നതിനിടയിലാണ് അദ്ദേഹം ഇതുപറഞ്ഞത്.
കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം, ഓപ്പറേഷൻ സിന്ധൂറും , പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ചോദ്യം ചെയ്തു. അതിനു മറുപടിയായാണ് അമിത് ഷാ ശക്തമായി പ്രതികരിച്ചത്.
“ആരാണ് ഹിന്ദു ഭീകരവാദം എന്ന ആശയം പ്രചരിപ്പിച്ചത്? ഒരു ഹിന്ദുവും ഭീകരവാദിയാകില്ല, ഇത് ഞാന്‍ അഭിമാനത്തോടെ പറയാം” – അദ്ദേഹം പറഞ്ഞു.
ചിദംബരം പാകിസ്താനിലേതായ ഭീകര സംഘടനകളെ സംശയിച്ചതായും അതിന് പുറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരിക്കാമെന്നും ഷാ ആരോപിച്ചു. “അവരെ സംരക്ഷിക്കാനാണോ ശ്രമം?”, എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ മൂന്ന് പേരും സുരക്ഷാ സേനകള്‍ വധിച്ചതായും അമിത് ഷാ പറഞ്ഞു. “ഇത് ദൈവാനുഗ്രഹം ആണെന്ന് ഞാൻ വിശ്വസിക്കുന്നു”, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങളാണ് ഭീകരവാദത്തിന് അവസരം നല്‍കിയതെന്നും, ഭീകരവാദത്തെക്കുറിച്ച് ബി.ജെ.പി-യോട് ചോദ്യമുയര്‍ത്താന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ ഓപ്പറേഷന്‍ സിന്ദൂരിന്‍റെ പേരില്‍ മതത്തിന്റെ ബന്ധം കാണുന്നുവെന്ന ആരോപണത്തിന് മറുപടിയായി, ഷാ പറഞ്ഞു – “‘ഹര്‍ ഹര്‍ മഹാദേവ്’ ഒരു മത മുദ്രാവാക്യമാത്രമല്ല, അത് ആധ്യാത്മികവും സാംസ്‌കാരികവുമായ ഒന്നാണ്. കോണ്‍ഗ്രസിന് ഇതിന്റെ ഗൗരവം മനസ്സിലാക്കാനാകുന്നില്ല”.
“I can say with certainty that no Hindu will ever become a terrorist”: Amit Shah in Rajya Sabha