കണ്ണില്ലാ ക്രൂരത; ബിഹാറിൽ ആറുവയസ്സുകാരനെ അച്ഛൻ ഹോട്ടൽ മുറിയുടെ തറയിലടിച്ച് കൊന്നു

കണ്ണില്ലാ ക്രൂരത; ബിഹാറിൽ ആറുവയസ്സുകാരനെ അച്ഛൻ ഹോട്ടൽ മുറിയുടെ തറയിലടിച്ച് കൊന്നു

ബിഹാറിൽ മകനെ യുവാവ് ഹോട്ടൽ മുറിയുടെ തറയിലടിച്ച് കൊലപ്പെടുത്തി. പട്ന റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടലിലാണ് നാടിനെ നടുക്കിയ ഈ ക്രൂര കൃത്യം അരങ്ങേറിയത്. ആറുവയസ്സുകാരനായ സണ്ണിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ കുട്ടിയുടെ അച്ഛൻ പ്രഭാകർ മഹോത്തോ ഒളിവിലാണ്.

ഞായറാഴ്ച രാവിലെയോടാണ് ആറ് വയസ്സുള്ള മകനെ യുവാവ് മർദ്ദിച്ചതായി പട്ന പൊലീസ് സ്റ്റേഷനിലേക്ക് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ALSO READ: അതൊക്കെ പണ്ട്! യൂട്യൂബ് വീഡിയോകൾ ഇനി നിങ്ങളിലേക്കെത്തുക പുതിയ രൂപത്തിൽ

അതിനിടെ ശനിയാഴ്ച രാത്രി താനും ഭർത്താവും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും പിന്നാലെ പ്രകോപിതനായ ഭർത്താവ് മകനെ തറയിലടിക്കുകയായിരുന്നുവെന്നുമാണ് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടതായും ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പട്ന പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ദമ്പതികളും മകനും പട്നയിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

ENGLISH NEWS SUMMARY: A man allegedly killed his six-year-old son by throwing him on the floor of a hotel room near Patna railway station in Bihar

Share Email
LATEST
Top