ഇന്ത്യ-യുകെ വ്യാപാര കരാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ യാതാര്‍ഥ്യത്തിലേക്ക്, ഇന്ത്യന്‍ സംഘം ബ്രിട്ടണില്‍

ഇന്ത്യ-യുകെ വ്യാപാര കരാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ യാതാര്‍ഥ്യത്തിലേക്ക്, ഇന്ത്യന്‍ സംഘം ബ്രിട്ടണില്‍

ലണ്ടന്‍: ഇന്ത്യ-  യുകെ വ്യാപാര കരാര്‍ മണിക്കൂറിനുള്ളില്‍ യാതാര്‍ഥ്യമാകും. കരാര്‍ ഒപ്പുവെയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതമന്ത്രിതല സംഘം ബ്രിട്ടണിലെത്തി.  ഇന്ത്യയില്‍ നിന്നുള്ള  സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്കും ബ്രിട്ടണ്‍ തീരുവ ചുമത്തില്ല.

സോഫ്റ്റ് വെയർ, ഇലക്ട്രോണിക്സ് മേഖലകളിലും ഇന്ത്യക്കു മേല്‍ യുകെ. തീരുവ ഈടാക്കില്ല . ഇന്ത്യന്‍ തൊഴിലാളികളില്‍നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും.
ബ്രിട്ടനുമായുള്ള കരാറിന്  കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നല്‍കിയിരുന്നു. ബ്രിട്ടനില്‍ കരാര്‍ ഒപ്പിട്ടശേഷം ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിക്കണം, ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ പ്രാബല്യത്തില്‍ വരും.

India-UK trade deal to become a reality within hours, Indian team in Britain

Share Email
LATEST
More Articles
Top