ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ ഡാളസ്സിൽ ആഘോഷിക്കുന്നു

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ ഡാളസ്സിൽ ആഘോഷിക്കുന്നു

രാജു തരകൻ

ഡാളസ് : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള
ക്രൈസ്തവ സഭകളും ക്രിസ്തീയ സംഘടനകളും സംയുക്തമായ് കരോൾട്ടൺ സിറ്റിയിൽ ആഗസ്റ്റ് 2 ന് വൈകിട്ട് 5.30 ന് ക്രിസ്റ്റ്യൻ ഡേ ആഘോഷിക്കുന്നു. മാർത്തോമ, സി. എസ്.ഐ, ഓർത്തോഡക്സ്, യാക്കോബയ്റ്റ്സ്, കാനാനായ, കാത്തലിക്, ബ്രദറൺ, പെന്തക്കോസ്ത്, (ഐ.പി.സി, അസ്സംബ്ലീസ് ഓഫ് ഗോഡ്, ചർച്ച ഓഫ് ഗോഡ്, ശാരോൻ, സ്വതന്ത്ര സഭകൾ) തുടങ്ങിയ സഭകളിൽ നിന്നുള്ള സഭാ ലീഡേഴ്‌സും സഭാവിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ജനങ്ങൾ അനുഭവിക്കുന്ന പീഢനങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും, അവർക്കായുള്ള സംരക്ഷണവും പ്രാർത്ഥനയുമാണ് സമ്മേളനം കൊണ്ടു് ലക്ഷ്യമാക്കുന്നത്.
ഡാളസ് ഫോർട്ട് വെർത്ത് സിറ്റി വൈഡ് കോർഡിനേറ്റർ പാസ്റ്റർ മാത്യൂ ശമുവേൽ, പാസ്റ്റർ ജോൺ, പാസ്റ്റർ പോൾ തുടങ്ങിയവരാണ് ഈ സമ്മേളനത്തിൻ്റെ നേതൃത്വനിരയിൽ പ്രവർത്തിക്കുന്നത്.

സമ്മേളനം നടക്കുന്ന സ്ഥലം: Church of the Way, 1805 Random Road, Carrollton, TX 75006.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ മാത്യു സാമുവൽ @ 469-258-8118.

Indian Christian Day celebrated in Dallas

Share Email
LATEST
Top