ജീമോന്‍ റാന്നി
ഹുസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹുസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നിന്നും സ്ഥലം മാറിപ്പോയ വൈദികര്‍ക്ക് യാത്രയയപ്പു നല്‍കി.
ജൂണ്‍ 29 നു ഹുസ്റ്റന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക പള്ളിയില്‍ നടത്തിയ യാത്രയപ്പു സമ്മേളനത്തില്‍ വികാരി ഫാ .ജോണികുട്ടി ജോര്‍ജ് പുലിശ്ശേരിക്കു ഐസിഇസിഎച്ച് പ്രസിഡന്റ് ഫാ. ഡോ .ഐസക് ബി. പ്രകാശ് ഉപഹാരം നല്‍കി.

ഹുസ്റ്റനിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന യാത്രയപ്പില്‍ റവ. സാം .കെ .ഈശോ
(വികാരി, ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് ), റവ .സന്തോഷ് തോമസ്. (അസി വികാരി ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച്),റവ .ബെന്നി തോമസ്. (വികാരി സെന്റ് തോമസ് സി .എസ് .ഐ ചര്‍ച്ച്) എന്നിവര്‍ക്ക്. ഐസിഇസിഎച്ച് ന്റെ ഉപഹാരം നല്‍കി.

വിവിധ ഇടവകകളില്‍ നടത്തിയ യാത്രയയപ്പു യോഗങ്ങളില്‍ ഐസിഇസിഎച്ച് പ്രസിഡന്റ് റവ . ഫാ. ഡോ. ഐസക് ബി. പ്രകാശ്. റവ ഡോ .ജോബി മാത്യു, റവ .ജീവന്‍ ജോണ്‍, സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ , പി ആര്‍ .ഓ. ജോണ്‍സന്‍ ഉമ്മന്‍, ഫാന്‍സി മോള്‍ പള്ളത്തുമഠം, നൈനാന്‍ വീട്ടീനാല്‍, ബിജു ചാലക്കല്‍ , ഡോ. അന്ന കോശി, എന്നിവര്‍ പങ്കെടുത്തു .

Indian Christian Ecumenical Community of Houston bids farewell to priests