കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസ്; അമേരിക്കയിൽ ഇന്ത്യൻ വംശജനായ 31കാരൻ അറസ്റ്റ്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസ്; അമേരിക്കയിൽ ഇന്ത്യൻ വംശജനായ 31കാരൻ അറസ്റ്റ്

വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ ജയദീപ് പട്ടേൽ (31) നെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഫീനിക്സിലെ ചിൽഡ്രൻസ് ആശുപത്രിയിൽ മുൻപ് ബിഹേവിയറൽ ഹെൽത്ത് ടെക്നീഷ്യനായിരുന്നു. പട്ടേലിVD]jZ കൈവശം ഉണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നായി 1200-ത്തിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട അന്വേഷണം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം പട്ടേലിലേക്കെത്തിയത്. പോലീസ് പിന്നീട് പട്ടേലിൻ്റെ വീടിൽ റെയ്ഡ് നടത്തി. നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പട്ടേലിൻ്റെ ഫോൺ നമ്പർ ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തി. ഇയാൾ അയച്ച സന്ദേശങ്ങളും ഫോട്ടോകളും പൊലീസ് പരിശോധിച്ചു. പ്രതി കൈവശം വെച്ചിരുന്ന ദൃശ്യങ്ങളിൽ, പട്ടേലിൻ്റെ അനുഭവങ്ങൾ കാണുന്ന ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിനെ തുടർന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share Email
Top