ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം: ബാബാ വാംഗയുടെ പ്രവചനത്തിൻ്റെ ഭീതിയിൽ ജപ്പാൻ

ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം: ബാബാ വാംഗയുടെ പ്രവചനത്തിൻ്റെ ഭീതിയിൽ ജപ്പാൻ

ടോക്കിയോ: ഒരു ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റിന്റെ പ്രവചനത്തിന്റെ കുരുക്കിലാണ്‌ ജപ്പാനും ചൈനയും തായ്‌വാനുമൊക്കെ. ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനമാണ് മേഖലയിലാകെ ഭീതിയും ആശയക്കുഴപ്പവുമുണ്ടാക്കിയത്.

ഈ വര്‍ഷം ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയൊ തത്സുകിയുടെ പ്രവചനം. കോവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് ഇവരുടെ ആരാധകരുടെ വാദം. ഇവരുടെ ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് ഇത്തരം പ്രവചനങ്ങള്‍ നടത്താറ്. 2011ലെ ഭൂകമ്പവും അതേതുടര്‍ന്നുണ്ടായ സുനാമിയും ഇവരുടെ കൃതിയുടെ കവര്‍ പേജില്‍ തന്നെ രേഖപ്പെടുത്തിയിരുന്നു.അതില്‍ പറയുന്ന ദിവസം തന്നെയാണ് അതില്‍ വിശദീകരിച്ചതുപോലെ ദുരന്തമുണ്ടായത്. ഇത് സത്യത്തില്‍ പ്രിന്റ് ചെയ്തത് 1999ലായിരുന്നു. 2011ലെ ദുരന്തത്തിന് പിന്നാലെ ഈ കൃതി വളരെ വേഗം ജപ്പാനില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞുതുടങ്ങി.

തുത്സുകി കാണുന്ന സ്വപ്‌നങ്ങളെ ആസ്പദമാക്കിയാണ് 1999ല്‍ ഇവര്‍ തന്റെ കൃതി പുറത്തിറക്കിയത്. ഇതില്‍ അവര്‍ പലപ്പോഴായി കണ്ട സ്വപ്‌നങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. അതിന്റെ കവര്‍ പേജിലായിരുന്നു 2011ലെ ദുരന്തത്തേപ്പറ്റി പറഞ്ഞിരുന്നത്. ഈ കൃതിയില്‍ ആകെ 15 സ്വപ്‌നങ്ങളേപ്പറ്റിയാണ് പറയുന്നത്. അതില്‍ 13 എണ്ണം ഇതുവരെ സത്യമായതായി ഇതിന്റെ ആരാധകര്‍ വാദിക്കുന്നു.

ഡയാനാ രാജകുമാരിയുടെ ദാരുണമായ മരണവും കോവിഡ് വ്യാപനവുമൊക്കെ അതില്‍ പരാമര്‍ശിച്ചിരുന്നുവെന്നാണ് വാദം. ഇതിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും ഇന്റര്‍നെറ്റില്‍ ജൂലൈ അഞ്ചിന് നടക്കാന്‍ പോകുന്ന ദുരന്തത്തേപ്പറ്റിയുള്ള ചര്‍ച്ചകള്‍ കൊടുങ്കാറ്റുപോലെ ശക്തിപ്രാപിച്ചു. ആളുകള്‍ ഭയചകിതരായി. ഇതോടെ ജപ്പാന്‍, ഹോങ്കോങ്, തായ്‌വാന്‍ തുടങ്ങി ജപ്പാനും ചൈനയ്ക്കുമിടയിലുള്ള യാത്രകള്‍ ആളുകള്‍ ഒഴിവാക്കി. അന്നേദിവസം ബുക്ക് ചെയ്തിരുന്ന പല യാത്രകളും റദ്ദാക്കി. ഇതോടെ ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര മേഖലയെ പുതിയ പ്രവചനം ബാധിച്ചിട്ടുണ്ട്.

റിയോ തത്സുകിയുടെ ബുക്കിലുള്ള ഒരു പ്രവചനം ഇങ്ങനെയാണ്, ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 സംഭവിക്കുമെന്നാണ് ബുക്കിലുള്ളത്. ഇതിനെ പലതരത്തിലാണ് ആളുകള്‍ വ്യാഖ്യാനിക്കുന്നത്. സമുദ്രത്തിനടിയില്‍ ഭൗമാന്തര്‍ഭാഗത്തുനിന്നുള്ള ലാവ പുറത്തേക്ക് വരുന്നതിനെപ്പറ്റിയാകാമെന്ന് ചിലര്‍ പറയുമ്പോള്‍ അതല്ല അതൊരു വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്നാണ് ചിലര്‍ വാദിക്കുന്നത്.

കടൽ തിളച്ചുമറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടേയും സൂചനയാണെന്ന് ചിലര്‍ വ്യാഖ്യാനിച്ചു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇന്റര്‍നെറ്റിലാകെ ജുലൈ5 ഡിസാസ്റ്റര്‍, റിയോ തത്സുകി പ്രവചനം തുടങ്ങിയ ഹാഷ്ടാഗുകള്‍ നിറഞ്ഞു. ആളുകള്‍ വല്ലാതെ പേടിച്ചു. ചൈന, ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന ആ ദിവസങ്ങളിലെ വിനോദ സഞ്ചാര യാത്രകള്‍ 80 ശതമാനത്തോളം റദ്ദായി.

Japan in fear of Baba Vanga’s prediction

Share Email
LATEST
More Articles
Top