“ജെഫ്രി എപ്‌സ്റ്റീൻ ഫയൽ വിവാദം തട്ടിപ്പ് , “bulls***”: ട്രംപ്, ചില റിപ്പബ്ളിക്കൻമാർ പ്രതിപക്ഷത്തിൻ്റെ വലയിൽ വീണെന്നും ട്രംപിൻ്റെ ആക്ഷേപം

“ജെഫ്രി എപ്‌സ്റ്റീൻ ഫയൽ വിവാദം തട്ടിപ്പ് , “bulls***”: ട്രംപ്, ചില റിപ്പബ്ളിക്കൻമാർ പ്രതിപക്ഷത്തിൻ്റെ വലയിൽ വീണെന്നും ട്രംപിൻ്റെ ആക്ഷേപം

വാഷിംഗ്ടൺ: ബാലലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്റെ ഭരണകൂടം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദം ഒരു “തട്ടിപ്പ്” ആണെന്നും “ബുൾഷിറ്റ്” ആണെന്നും പ്രസിഡന്റ് ട്രംപ്. ഇക്കാര്യത്തിൽ കൂടുതൽ സുതാര്യത ആവശ്യപ്പെടുന്ന സ്വന്തം പാർട്ടിയിലെ അംഗങ്ങളെ “ദുർബലർ” എന്നും ട്രംപ് വിമർശിച്ചു.

ബുധനാഴ്ച രാവിലെ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, നീതിന്യായ വകുപ്പ് എപ്‌സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിനെച്ചൊല്ലിയുള്ള കോലാഹലങ്ങളെ മുൻകാല വിവാദങ്ങളുമായി പ്രസിഡന്റ് താരതമ്യം ചെയ്തു, 2016 ലെ തന്റെ പ്രചാരണത്തിന് റഷ്യയുമായി ബന്ധമുണ്ടെന്ന് പറഞ്ഞതുപോലെയാണിത് എന്ന് ട്രംപ് ആരോപിച്ചു.

“ഇത്തരം തട്ടിപ്പുകൾക്ക് ഡെമോക്രാറ്റുകൾ മിടുക്കരാണ്. അവർ ഭരിക്കുന്നതിൽ മിടുക്കരല്ല, നയങ്ങളിൽ മിടുക്കരല്ല, വിജയിക്കുന്ന സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ മിടുക്കരല്ല,” അദ്ദേഹം എഴുതി. “കൂടാതെ, റിപ്പബ്ലിക്കൻമാരിൽ നിന്ന് വ്യത്യസ്തമായി, അവർ പശകൊണ്ട് ഒട്ടിച്ചപോലെ ഒന്നിച്ചു നിൽക്കുന്നു. അവരുടെ പുതിയ തട്ടിപ്പ് പരിപാടിയാണ് ജെഫ്രി എപ്‌സ്റ്റീൻ സ്കാം എന്ന് വിളിക്കുന്ന വിവാദം , എന്റെ മുൻകാല പിന്തുണക്കാർ പോലും ഇവരുടെ തട്ടിപ്പിൻ്റെ വലയിൽ വീണുപോയി എന്നതാണ് സത്യം” ട്രംപ് കുറിച്ചു.

എപ്സ്റ്റീൻ കേസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പാർട്ടിയിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ഭിന്നതകൾ ട്രംപിന്റെ പ്രസ്താവനകൾ എടുത്തുകാണിക്കുന്നുണ്ട്.

മനുഷ്യ കടത്ത്, ബാല ലൈംഗിക പീഡനം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഫെഡറൽ കസ്റ്റഡിയിൽ കഴിയവെ 2019 ൽ ആത്മഹത്യ ചെയ്ത, എപ്സ്റ്റീനെതിരെയുള്ള തെളിവുകളുടെ കണ്ടെത്തലുകൾ കഴിഞ്ഞ ആഴ്ച നീതിന്യായ വകുപ്പ് പുറപ്പെടുവിച്ചതോടെയാണ് നിലവിലെ വിവാദം ആരംഭിച്ചത്. ആ റിപ്പോർട്ടിൽ “ക്ലയന്റ് ലിസ്റ്റ്” അല്ലെങ്കിൽ എപ്സ്റ്റീൻ പ്രമുഖ വ്യക്തികളെ ബ്ലാക്ക് മെയിൽ ചെയ്തതിന്റെ തെളിവുകൾ കണ്ടെത്തിയില്ലെന്ന് നീതിന്യായ വകുപ്പ് പറയുന്നുണ്ട്. യുഎസിലെ രാഷ്ട്രീയ – സാമ്പത്തിക രംഗത്തെ പല പ്രമുഖരും ഈ ലിസ്റ്റിൽ ഉണ്ടെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ നീതിന്യായ വകുപ്പിൻ്റെ റിപ്പോർട്ട് സുതാര്യമല്ല എന്ന് ട്രംപിൻ്റെ അനുയായികളിൽ പലരും ആരോപിക്കുന്നു.

നീതിന്യായ വകുപ്പ് കേസ് കൈകാര്യം ചെയ്യുന്നതിനെച്ചൊല്ലി എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോ അറ്റോർണി ജനറൽ പാം ബോണ്ടിയുമായി ഏറ്റുമുട്ടി, കൂടാതെ അധിക ഫയലുകൾ തടഞ്ഞുവയ്ക്കാനുള്ള ബോണ്ടിയുടെ തീരുമാനത്തിന്റെ പേരിൽ അവരെ പുറത്താക്കണമെന്ന് റിപ്പബ്ലിക്കനമാർ തന്നെ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ ബോണ്ടിയുടെ പ്രവർത്തനങ്ങളെ പ്രസിഡന്റ് ട്രംപ് ന്യായീകരിക്കുകയാണ് ഉണ്ടായത്.

Jeffrey Epstein file controversy a hoax says Trump

Share Email
LATEST
Top