കെന്റക്കി പള്ളിയിൽ വെടിവയ്പ്പ്: രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്, പൊലീസ് വെടിവയ്പിൽ പ്രതി കൊല്ലപ്പെട്ടു

കെന്റക്കി പള്ളിയിൽ വെടിവയ്പ്പ്:  രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്, പൊലീസ് വെടിവയ്പിൽ പ്രതി കൊല്ലപ്പെട്ടു

കെൻ്റക്കി: ലെക്സിംഗ്ടണിലുള്ള ഒരു പള്ളിയിൽ നടന്ന വെടിവയ്പ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഒരു സ്റ്റേറ്റ് ട്രൂപ്പർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

വാർത്താ ഏജൻസിയായ എപിയുടെ റിപ്പോർട്ട് പ്രകാരം, രാവിലെ 11:36 ന് (പ്രാദേശിക സമയം) വെടിവയ്പ്പ് ആരംഭിച്ചു, “ലൈസൻസ് പ്ലേറ്റ് റീഡർ അലേർട്ട്” ലഭിച്ചതിനെത്തുടർന്ന് പൊലാസ് ഒരു വാഹനം നിർത്തിച്ചു, തുടർന്ന് അക്രമി പൊലീസ് ട്രൂപ്പറെ വെടിവച്ചു. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് തെക്കുപടിഞ്ഞാറൻ ലെക്സിംഗ്ടണിലെ റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിൽ എത്തി, അവിടെ രണ്ടാമത്തെ വെടിവയ്പ്പ് നടന്നു, നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.

ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രതി ഒടുവിൽ കൊല്ലപ്പെട്ടതായി കെന്റക്കി സ്റ്റേറ്റ് പോലീസ് സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു.

Kentucky church shooting: Two dead, several injured

Share Email
Top