‘ഐ വോട്ടഡ്’; ഐസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ലോറെൻസോയുടെ സ്മാരകത്തിൽ പ്രണാമമർപ്പിച്ച് ജനങ്ങൾ; പ്രതികരണവുമായി മകൻ റൊണാൾഡോ സൽഗാഡോ

‘ഐ വോട്ടഡ്’; ഐസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ലോറെൻസോയുടെ സ്മാരകത്തിൽ പ്രണാമമർപ്പിച്ച് ജനങ്ങൾ; പ്രതികരണവുമായി മകൻ റൊണാൾഡോ സൽഗാഡോ

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ലോറെൻസോ സൽഗാഡോ അറൗജോയുടെ ഓർമ്മ പുതുക്കി യുഎസ് ജനത. തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ സ്മാരകത്തിൽ ‘ഐ വോട്ടഡ്’ സ്റ്റിക്കറുകൾ പതിപ്പിച്ച് നാനൂറിലധികം ആളുകളാണ് ആദരവറിയിച്ചത്. സംഭവത്തിൽ വൈകാരികമായ പ്രതികരണവുമായി അദ്ദേഹത്തിന്റെ മകൻ റൊണാൾഡോ സൽഗാഡോ സി.എൻ.എന്നിലൂടെ രംഗത്തെത്തി.

താൻ വോട്ട് ചെയ്തതിന് ശേഷം പിതാവിന്റെ സ്മാരകത്തിൽ ആദ്യമായി പതിപ്പിച്ച സ്റ്റിക്കർ പിന്നീട് ഇത്ര വലിയൊരു ജനകീയ കാമ്പയിനായി മാറുമെന്ന് കരുതിയിരുന്നില്ലെന്ന് റൊണാൾഡോ പറഞ്ഞു. വികാരനിർഭരവും അതേസമയം പ്രതീക്ഷ നൽകുന്നതുമായ നിമിഷങ്ങളാണിത്. ടെക്സാസിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ ചരിത്രപരമായ വിജയവും, ഐ.സി.ഇയുമായുള്ള നഗരസഭയുടെ സഹകരണം പരിമിതപ്പെടുത്താൻ ഹൂസ്റ്റൺ സിറ്റി അധികാരികൾ എടുത്ത തീരുമാനവും ആശ്വാസകരമാണ്. ഇനി മുതൽ നഗരത്തിലെ കുടിയേറ്റക്കാർക്ക് അൽപ്പം കൂടി സമാധാനത്തോടെ ജീവിക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂലൈ 7-നാണ് ഹൂസ്റ്റണിൽ നിർമ്മാണ തൊഴിലാളിയായ ലോറെൻസോയെ ട്രാഫിക് പരിശോധനയ്ക്കതിനിടെ അനാവശ്യമായി ഐ.സി.ഇ ഉദ്യോഗസ്ഥൻ ഗ്രെഗറി ഫെതേഴ്സ് വെടിവെച്ച് കൊന്നത്. കുറ്റവാളിയാണെന്ന തെറ്റിദ്ധാരണയിൽ നിരപരാധിയായ തന്റെ പിതാവിന് നേരെ ഫെഡറൽ ഏജന്റുകൾ നടത്തിയ ക്രൂരതയ്ക്കെതിരെ രാജ്യത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു.

Share Email
LATEST excelnclexrn
More Articles
Top