കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയകെട്ടിടം പൊളിഞ്ഞു വീണു. 14-ാം വാര്‍ഡിലെ കെട്ടുടമാണ് പൊളിഞ്ഞുവീണത്. ഒരു കുട്ടിക്ക് പരിക്കേറ്റതായി ദൃസാക്ഷികള്‍ പറയുന്നു. എന്നാല്‍ കെട്ടിടം ഉപയോഗിക്കുന്നതായിരുന്നില്ലെന്നു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
കെട്ടിടം പൂര്‍ണമായും നിലംപതിച്ച സ്ഥിതിയിലാണ്. ഇന്നു രാവിലെയാണ് അപകടെ സംഭവിച്ചത്. ജനത്തിരക്കേറിയ ആശുപത്രിയില്‍ അപകടത്തില്‍ വന്‍ അത്യാഹിതം ഉണ്ടാവാത്തതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. മന്ത്രിമാരായ വി.എന്‍ വാസവന്‍, വീണാ ജോര്‍ജ് തുടങ്ങിയവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്നുവീണത്.
Kottayam Medical College Hospital building collapses