ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യക്കെതിരേ അപകീര്‍ത്തി പരാമര്‍ശം: അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരേ നിയമനടപടിയുമായി മാക്രോണ്‍

ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യക്കെതിരേ അപകീര്‍ത്തി പരാമര്‍ശം: അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരേ നിയമനടപടിയുമായി മാക്രോണ്‍

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ ഭാര്യയ്‌ക്കെതിരേ, അവര്‍ ജനിച്ചത് പുരുഷനായിട്ടായിരുന്നു എന്ന രീതിയിലുള്ള അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരേ നിയമനടപടിക്ക് മാക്രോണും ഭാര്യയും.

അമേരിക്കന്‍ വലതുപക്ഷ ഇന്‍ഫ്‌ളുവന്‍സറായ കാന്‍ഡേസ് ഓവെന്‍സിനെതിരേയാണ് നിയമനടപടി സ്വീകരിക്കുന്നത്. കാന്‍ഡേസ് തന്റെ പോഡ്കാസ്റ്റ് പരിപാടിക്ക് റീച്ച് കൂട്ടുക എന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.

മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് ജനിച്ചത് പുരുഷനായാണെന്നും ജീന്‍ മൈക്കിള്‍ ട്രോഗ്ക്സ് എന്നായിരുന്നു പേരെന്നുമായിരുന്നു കാന്‍ഡേസിന്റെ പ്രചാരണം. എന്നാല്‍ ജീന്‍ മൈക്കിള്‍ എന്ന പേര് ബ്രിജിറ്റിന്റെ ജ്യേഷ്ഠന്റെ പേരാണെന്നു മാക്രോണ്‍ വ്യക്തമാക്കുന്നു.

അടിസ്ഥാനമില്ലാത്ത കാന്‍ഡേസിന്റെ ആപരോപണം തങ്ങള്‍ക്ക് അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതായി ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. ബിക്കമിംഗ് ബ്രിജിറ്റ് എന്ന പേരിലിറങ്ങിയ പോഡ്കാസ്റ്റിലെ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് പരാതി .മാക്രോണിന്റെ ഭാര്‌യ ലിംഗമാറ്റത്തിന് വിധേയയായെന്നും പോഡ്കാസ്റ്റില്‍ ആരോപിക്കുന്നതായി പരാതിയിലുണ്ട്.

Macron takes legal action against American influencer for defamatory remarks against French President’s wife

Share Email
LATEST
Top