കാനഡയിൽ വിമാന അപകടത്തിൽ മലയാളിയായ ഗൗതം സന്തോഷ് കൊല്ലപ്പെട്ടു

കാനഡയിൽ വിമാന അപകടത്തിൽ മലയാളിയായ ഗൗതം സന്തോഷ് കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിൽ ചെറുവിമാനം അപകടത്തിൽപ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോൺസുലേറ്റ് ജനറൽ എക്സിൽ കുറിച്ചു. കേരള മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് കോൺസുലേറ്റിന്റെ എക്സ് പോസ്റ്റ്.

രണ്ടുപേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീർ ലേകിന് സമീപമാണ് ചെറുവിമാനം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരും മരിച്ചതായാണ് റിപ്പോർട്ട്.

Malayalee youth Gautham Santhosh killed in plane crash at Canada

Share Email
LATEST
More Articles
Top