ന്യൂയോര്‍ക്ക്: വിശുദ്ധ ചാവറ പിതാവിന്റെ കുടുംബ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് 1996 ല്‍ കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സ്ഥാപിതമായ സിഎംഐ വൈദീകരുടെ നേതൃത്വത്തിലുള്ള ചാവറ മാട്രിമണി മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ അതിന്റെ 30-ാമത് ബ്രാഞ്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വൂഡ്ബ്രിഡ്ജ് സിറ്റിയിലെ ടോമാര്‍ കെട്ടിട സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ ബ്രാഞ്ചിന്റെ ഉത്ഘാടന നിര്‍വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ കൊച്ചിയുടെ മുന്‍ ഡയറക്ടറും ഇപ്പോള്‍ അമേരിക്കയിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ചര്‍ചിന്റെ അസിസ്റ്റന്റ് വികാരിയുമായ ഫാ.ബേബി ഷെപ്പേര്‍ഡ് ആശിര്‍വാദ കര്‍മ്മവും നിര്‍വഹിച്ചു.
ചടങ്ങില്‍ ന്യൂ ജേഴ്‌സി സെന്റ്.ജോസഫ് വികാരി ഫാ.പോളി തെക്കന്‍, ഫാ.ആകാശ് പോള്‍, ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സജിമോന്‍ ആന്റണി, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ പ്രസിഡന്റ് സോഫിയ മാത്യു, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് പ്രസിഡന്റ് സ്മിത പോള്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ.തങ്കം അരവിന്ദ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് ,മുന്‍ ഫോമാ പ്രസിഡന്റുമായ അനിയന്‍ ജോര്‍ജ്, ശാന്തിഗ്രാം പ്രസിഡന്റ് ഡോ. ഗോപിനാഥന്‍ നായര്‍, ചാവറ മാട്രിമണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി എബ്രഹാം, ജനറല്‍ മാനേജര്‍ .ജോസഫ് മാത്യു, പി ആര്‍ ഒ എലിസബത്ത് സിമ്മി ആന്റണി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
3 ലക്ഷം കുടുംബങ്ങളെ കോര്‍ത്തിണക്കിയ ചാവറ മാട്രിമൊണിക്ക് ഇത് അഭിമാന നിമിഷമാണെന്നും പ്രവാസികളായി വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ആളുകള്‍ക്ക് തങ്ങളുടെ സേവനം വിപുലീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആദ്യമായി അമേരിക്കയില്‍ ബ്രാഞ്ച് ആരംഭിച്ചതെന്നും ചാവറ മാട്രിമൊണി ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സിഎംഐ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി എബ്രഹാം എന്നിവര്‍ അറിയിച്ചു
റിപ്പോര്‍ട്ട്: എലിസബത്ത് സിമ്മി ആന്റണി (പിആര്‍ഒ)
Malayali matrimony has crossed the seas and is now also available in America.













