മാലേഗാവ് സ്ഫോടനം : വിധി പ്രഖ്യാപനം ഇന്ന്

മാലേഗാവ് സ്ഫോടനം : വിധി പ്രഖ്യാപനം ഇന്ന്

മുംബൈ: മാലേഗാവിൽ 2008 ലുണ്ടായ സ്ഫോടന കേസിൽ പ്രത്യേക എൻ.ഐ.എ കോടതി ഇന്ന് വിധി പ്രസ്താവിക്കും. ബി.ജെ.പി മുൻ എം.പി പ്രജ്ഞ സിങ് ഠാക്കൂർ,  ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജ യ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ച തുർവേദി, സമീർ കുൽകർണി എന്നിവരാണ് വിചാരണ നേരിട്ടത്. 

ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആണ് പ്രതികളെ പിടികൂടിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞസിങ്ങിലേക്ക് നയിച്ചത്. മു സ്‌ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാ ഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭി നവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാ ണ് അറസ്റ്റിലായവരെന്നാണ് ആരോപണം. 11 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.

രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്. 2008 സെപ് റ്റംബർ 29ന് രാത്രിയിൽ ബിക്കുചൗക്കിലാണ് സ് ഫോടനമുണ്ടായത്. ചെറിയ പെരുന്നാൾ തല ന്ന് മാർക്കറ്റിൽ തിരക്കുള്ള സമയത്താണ് എൽ. എം.എൽ ഫ്രീഡം മോട്ടാർസൈക്കിളിൽ സ്ഥാപി ച്ച ബോംമ്പ് പൊട്ടിത്തെറിച്ചത്. ആറുപേർ മരി ക്കുകയും 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

323 സാക്ഷികളിൽ 30 ഓളം പേർ വിചാര ണക്കുമുമ്പ് മരിച്ചു. ശേഷിച്ചവരിൽ 37 പേർ വി ചാരണക്കിടെ, കൂറുമാറുകയും ചെയ്തു. 

Malegaon blast: Verdict to be announced today

Share Email
Top