തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി ദേശീയ നേതാക്കൾ. വിയോഗം പൊതുജീവിതത്തിൽ ഒരു ശൂന്യത സൃഷ്ടിക്കുമെന്ന് മമത ബാനർജി അനുസ്മരിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദൻ അവശേഷിപ്പിക്കുന്നുവെന്ന് സ്റ്റാലിൻ അനുസ്മരിച്ചു.
പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റുമായിരുന്നു വി എസ്. തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു അദ്ദേഹമെന്നും സ്റ്റാലിൻ ഓർമിച്ചു.
വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, സിപിഐഎം സഖാക്കള്‍ക്കും, കേരള ജനതയ്ക്കും ഒപ്പമുണ്ട്.ലാൽ സലാം! സ്റ്റാലിൻ കുറിക്കുന്നു.
അനുശോചിച്ച് മമത
കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ മമത ബാനർജി അനുശോചിച്ചു. മുതിർന്ന നേതാവിന്റെ വിയോഗം പൊതുജീവിതത്തിൽ ഒരു ശൂന്യത സൃഷ്ടിക്കുമെന്നും മമത അനുസ്മരിച്ചു.