മീസിൽസ് യുഎസില്‍ പടരുന്നു: ടെക്‌സാസില്‍ മാത്രം 750-ലധികം കേസുകള്‍

മീസിൽസ് യുഎസില്‍ പടരുന്നു: ടെക്‌സാസില്‍ മാത്രം 750-ലധികം കേസുകള്‍

അമേരിക്കയില്‍ മീസിൽസ് (Measles) കേസുകള്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി അമേരിക്കന്‍ രോഗനിയന്ത്രണ കേന്ദ്രമായ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കൺട്രോള്‍ ആൻഡ് പ്രിവൻഷൻ (CDC) അറിയിച്ചു.

2025ല്‍ ഇതുവരെ 1,288 കേസുകള്‍ സ്ഥിരീകരിച്ചു , ഇതില്‍ 13 ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. രാജ്യത്താകമാനം 38 സംസ്ഥാനങ്ങളിലായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍, ടെക്‌സാസ് മാത്രം 753 കേസുകള്‍ രേഖപ്പെടുത്തി.

92 ശതമാനം ആൾക്കാരും വാക്സിനേഷൻ എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 2000-ല്‍ ഔദ്യോഗികമായി യുഎസില്‍ നിന്ന് തുരത്തിയെന്ന നിലയിലാണ് മീസിൽസ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന രോഗബാധിതരിലൂടെയാണ് പുതിയ കേസുകൾ സ്ഥിരീകരിക്കുന്നത്.

മീസിൽസ് രോഗം കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു. ഉയർന്ന ജ്വരം, ചുമ, മൂക്കൊലിച്ചൊഴുകല്‍, ശരീരമാകെ പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. WHO അനുസരിച്ച്, 2023ല്‍ മാത്രം 1,07,500 മരണം, ഭൂരിഭാഗവും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലായിരുന്നു. ഒരു സുരക്ഷിതവും ചെലവുകുറഞ്ഞതുമായ വാക്സിൻ ലഭ്യമായിരിക്കെ ഇത്രയും കേസുകൾ പെരുകിയതാണ് ഏറ്റവും ആകുലതയാകുന്നത്.

Measles spreading in the US: Over 750 cases reported in Texas alone.

Share Email
Top