ഭീകരവാദത്തിനെതിരേ ഘാനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരവാദത്തിനെതിരേ ഘാനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

അക്ര (ഘാന): ഭീകരവാദത്തിനെതിരേ ഘാനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എട്ടു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ഘാനയിലെത്തിയ പ്രധാനമന്ത്രി ഘാന പ്രസിഡന്റ് ജോണ്‍ ദ്രാമനി മഹാമയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.

യുദ്ധത്തിനല്ല പ്രാധാന്യം നല്‌കേണ്ടത്. ചര്‍ച്ചകളിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെണം. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മോദി ഇന്ന് ഘാന പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും.

പ്രതിരോധം, സമുദ്ര സുരക്ഷ, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയും ഘാനയും ധാരണയായിട്ടുണ്ട്. സാംസ്‌കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മോദിയും മഹാമയും ചര്‍ച്ച ചെയ്തു.

ഘാനയുടെ പരമോന്നത ബഹുമതിയായ ‘ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഘാന’ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. പുരസ്‌കാരം നല്‍കിയതിന് ഘാനയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ഈ ബഹുമതി ഒരു ഉത്തരവാദിത്തം കൂടിയാണെന്ന് മോദി പറഞ്ഞു. ഇന്ത്യ-ഘാന സൗഹൃദം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കും. ഇന്ത്യ എപ്പോഴും ഘാനയിലെ ജനങ്ങളോടൊപ്പം നില്‍ക്കുകയും വിശ്വസ്ത സുഹൃത്തും വികസന പങ്കാളിയുമായി തുടരുകയും ചെയ്യുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

Modi says will work with Ghana to combat terrorism
Share Email
More Articles
Top