ന്യൂഡല്‍ഹി: ലോകവിപണിയില്‍ അത്യാഡംബര കാറുകള്‍ സമ്മാനിച്ച അമേരിക്കന്‍ കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്വന്തം ടെസ്ല ഇന്ത്യന്‍ മണ്ണില്‍ തങ്ങളുടെ ഷോറൂം തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.
ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ എക്സ്പീരിയന്‍സ് സെന്റര്‍ ഈ മാസം ഉദ്ഘാടനം ചെയ്യും. ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയില്‍ മുമ്പന്തിയിലുള്ള ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാനിധ്യം അരക്കിട്ട് ഉറപ്പിക്കാനാണ് മക്‌സിന്റെ ലക്ഷ്യം.
മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്സിലാണ് ടെസ്ലയുടെ ആദ്യ എക്സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കുന്നത്.
എക്‌സ്പീരിയന്‍സ് സെന്റര്‍ തുറക്കുമ്പോള്‍ മസ്‌ക് തന്നെ എത്തുമോ എന്നാണ് അറിയേണ്ടത്. സെന്റര്‍ തുറക്കുന്നതിനു മുന്നോടിയായി ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ആദ്യ ടീസര്‍ പുറത്തിറക്കി. കൂടുതലൊന്നും വ്യക്തമാക്കാതെ, COMING SOON എന്നാണ് എക്സില്‍ പങ്കുവെച്ച ടെസ ഇന്ത്യയുടെ ടീസറിലുള്ളത്.
ടെസ്ലയുടെ ലോ ഗോയ്‌ക്കൊപ്പം INDIA, JULY 2025 എന്നാണുള്ളത്. മോഡല്‍ വൈ ആയിരിക്കും ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന വീഡിയോകളും പുറത്തു വന്നിരുന്നു.
Musk's Tesla is coming: Indian market to be hit