സംശയത്തിനൊടുവിൽ നെഗറ്റീവ്; പെരിന്തൽമണ്ണ സ്വദേശിനിക്ക് നിപയില്ല

സംശയത്തിനൊടുവിൽ നെഗറ്റീവ്; പെരിന്തൽമണ്ണ സ്വദേശിനിക്ക് നിപയില്ല

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 15കാരിക്ക് നിപ രോഗമില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ സംശയം തോന്നിയതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് നടത്തിയ സ്രവ പരിശോധനയിൽ ഫലം നെഗറ്റീവായതാണ് ആശ്വാസം നൽകുന്നത്.

സംസ്ഥാനത്ത് നിലവിൽ 648 പേർ നിപ സമ്പർക്ക പട്ടികയിൽ ഉണ്ട്. ഇവരിൽ 30 പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 97 പേർ ഹൈ റിസ്ക് വിഭാഗത്തിലും അടങ്ങിയവരാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് നിരീക്ഷണം തുടരുന്നത്.

മലപ്പുറത്ത് 13 പേർ ഐസൊലേഷനിലുണ്ട്. ഇതുവരെ 97 സാമ്പിളുകൾ നെഗറ്റീവ് ഫലമാണ്. ഐസൊലേഷൻ കാലയളവ് പൂർത്തിയായ മലപ്പുറത്തെ 21 പേരെയും പാലക്കാട് നിന്നുള്ള 12 പേരെയും സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

Negative After Suspicion; Perinthalmanna Girl Tests Free of Nipah

Share Email
LATEST
Top