ടെല്‍ അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിലെ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധിയിലെന്നു സൂചന. ഭരണമുന്നണിയിലെ രണ്ടു സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെയാണ് വന്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
നെതന്യാഹു സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജുഡായിസത്തിന്റെ രണ്ട് വിഭാഗങ്ങള്‍ സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇവര്‍ തീവ്രയാഥാസ്ഥിതിക വാദികളാണ് .
യെഷീവ വിദ്യാര്‍ഥികളെ നിര്‍ബന്ധിത സൈനികസേവനത്തില്‍നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം നടപ്പാക്കാനായി ബില്‍ പാസാക്കണമെന്ന ആവശ്യം ഈ സഖ്യകക്ഷികള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇതിന് നെതന്യാഹു തയാറാകുന്നില്ലെന്നു പറഞ്ഞാണ് ഇവര്‍ സഖ്യത്തില്‍ നിന്നും പിന്‍വാങ്ങുന്നത്. ഇവര്‍ പിന്‍ന്തുണ പിന്‍വലിക്കുന്നതോടെ സര്‍ക്കാരിനു ചെറിയ ഭൂരിപക്ഷം മാത്രമാവും ഉണ്ടാവുക.
ഗാസയിലെ യുദ്ധത്തെ തുടര്‍ന്ന് സൈനികരെ കൂടുതലായി ആവശ്യമുണ്ട്.
യുണൈറ്റഡ് തോറ ജുഡായിസത്തെ സഖ്യത്തില്‍ വീണ്ടുമെത്തിക്കാനുള്ള നീക്കവും സജീവമാണ്.ദെവം കനിഞ്ഞാല്‍ സഖ്യം വിട്ടു പോയവരെ തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്ന ലിക്കുഡ് പാര്‍ട്ടി നേതാവും മന്ത്രിയുമായ മികി സോഹറിന്റെ പ്രതികരണം ഈ സൂചനയാണ് നല്കുന്നത്.
Netanyahu’s government in Israel faces political crisis