എബി മക്കപ്പുഴ
വാഷിങ്ടന്‍ ഡിസി: അമേരിക്കയിലേക്കുള്ള ഫാമിലി വിസ പുതിയ നിയമം ജൂലൈ മൂന്നു മുതല്‍ നിലവില്‍ വരുന്നു. ഫാമിലി വിസ വഴി വിദേശികള്‍ക്ക് യുഎസില്‍ സ്ഥിരതാമസത്തിനു അവസരം ലഭിക്കണമെങ്കില്‍, അവര്‍ സ്വന്തം രാജ്യത്തെ സിവില്‍ നിയമനങ്ങള്‍ അനുസരിച്ച് വിവാഹം കഴിക്കുകയും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും വേണം. മതപരമായോ മറ്റേതെങ്കിലും രീതിയില്‍ ഉള്ള വിവാഹമോ യുഎസ് ജൂലൈ മൂന്ന് മുതല്‍ അനുവദിക്കില്ല.
2025 ജൂലൈ മൂന്നു മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അഭയാര്‍ഥികള്‍ക്കും രാഷ്ട്രീയ അഭയം തേടുന്നവര്‍ക്കും വേണ്ടി പുതിയ മാറ്റം കൊണ്ടുവരുന്നു.നിയമപരമായി രജിസ്റ്റര്‍ ചെയ്ത സിവില്‍ വിവാഹങ്ങള്‍ക്ക് മാത്രമേ യുഎസ് അംഗീകാരം നല്‍കൂ. ഈ നിയമം വിവാഹ ശേഷം യുഎസിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന പലര്‍ക്കും വലിയ വെല്ലുവിളി തന്നെയാണ്.
യുഎസ് വിസ ലഭിച്ച വിദേശികളുടെ പങ്കാളികള്‍ യുഎസിലേക്ക് വരാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, അവരുടെ വിവാഹം നടന്ന രാജ്യത്തെ സിവില്‍ നിയമങ്ങള്‍ക്കനുസരിച്ച് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയത സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമായിരിക്കും സ്വീകരിക്കുന്നത്.
യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പോളിസി മാനുവല്‍ വോളിയം 4ന്റെ ഭാഗമായി വരുന്ന മാറ്റമാണ് ഇത്.
വിദേശികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന ഇളവുകള്‍ ഇല്ലാതെയാകുന്നു
യുഎസില്‍ നേരത്തെ മതപരമായ ചടങ്ങുകളിലൂടെ നടന്ന വിവാഹങ്ങള്‍ക്കും, യുദ്ധം പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയ വിവാഹങ്ങള്‍ക്കും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍, പുതിയ നിയമം ഈ ഇളവുകളെല്ലാം ഒഴിവാക്കുന്നു. ഇനി മുതല്‍, ക്ഷേത്രത്തിലോ പള്ളിയിലോ മറ്റ് മതപരമായ രീതികളിലോ നടന്ന വിവാഹങ്ങള്‍ സിവില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അവയ്ക്ക് മുതല്‍ അംഗീകാരം ലഭിക്കില്ല.
ഈ പുതിയ നിയമം നിലവിലുള്ളതും പുതിയതുമായ അപേക്ഷകളെ ഒരുപോലെ ബാധിക്കും. അതായത്, 2025 ജൂലൈ 3-ന് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കും, അപ്പോഴേക്കും ഡടഇകട പരിഗണിച്ചുകൊണ്ടിരിക്കുന്ന പഴയ അപേക്ഷകള്‍ക്കും ഈ നിയമം ബാധകമാകും.
മതപരമായ വിവാഹങ്ങള്‍ക്ക് നിയമപരമായ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലാത്ത ധാരാളം രാജ്യങ്ങള്‍ ഉണ്ട്. ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ഇപ്പോഴും ഇത് നടക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍
യുദ്ധം, ദാരിദ്ര്യം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയ അഭയാര്‍ത്ഥികള്‍ക്കും ഇത് തിരിച്ചടിയാകും. മുന്‍പ്, പലായനം ചെയ്യേണ്ടി വന്നതുകൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും, സ്വന്തം രാജ്യത്തെ നിയമം കാരണം വിവാഹം കഴിക്കാന്‍ സാധിക്കാത്തവര്‍ക്കും യുഎസ് മന്ത്രാലയം ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍, പുതിയ നിയമത്തില്‍ ഈ ഇളവുകളൊന്നും ഉണ്ടാകില്ല.
New family visa rules for the US effective from July 3rd; Certificates mandatory for official marriage registration