മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യമില്ല: എൻഐഎ കോടതിയെ സമീപിക്കാൻ നിർദേശം

മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യമില്ല: എൻഐഎ കോടതിയെ സമീപിക്കാൻ നിർദേശം

റായ്പൂർ: മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി  കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയിൽ  തീരുമാനമില്ല.

ഛത്തീസ്ഗഡിലെ ദുർഗിലെ  ജയിൽ കഴിയുന്ന  പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളുടെ  ജാമ്യാ പേക്ഷയാണ് സെഷൻസ് കോടതി ഇന്ന്  കേട്ടത് . എന്നാൽ പരിഗണിക്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ബിലാസ്‌പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചു. ഇതോടെ കന്യാസ്ത്രീകൾക്ക് ജയിലിൽ തുടരേണ്ടിവരും.

പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. കേസിൽ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീകുറ്റങ്ങൾ തങ്ങളുടെ  അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. 

മതപരിവർത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നൽകുന്ന അവകാശമാണു യുവതികൾ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ തന്നെ, തങ്ങൾക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന്കേസ് തള്ളുകയായിരുന്നു.

No bail for Malayali nuns: NIA directed to approach court

Share Email
LATEST
Top