‘ഇന്ത്യൻ ടെക്കികൾക്ക് ഇനിമുതൽ ജോലി നൽകരുത്’, അമേരിക്കൻ ടെക് ഭീമന്മാര്‍ക്ക് പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശം, ചൈനക്കും പണി!

‘ഇന്ത്യൻ ടെക്കികൾക്ക് ഇനിമുതൽ ജോലി നൽകരുത്’, അമേരിക്കൻ ടെക് ഭീമന്മാര്‍ക്ക് പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശം, ചൈനക്കും പണി!

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ടെക്കികൾക്ക് ജോലി നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾക്കാണ് ട്രംപ് ഈ നിർദേശം നൽകിയത്. ചൈനയിൽ ഫാക്ടറികൾ നിർമിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഷിംഗ്ടണിൽ നടന്ന എഐ സമ്മേളനത്തിലാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.

ചൈനയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതും ഇന്ത്യൻ ടെക്കികൾക്ക് ജോലി നൽകുന്നതും നിർത്തി, അമേരിക്കൻ കമ്പനികൾ സ്വന്തം രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയുടെ വലിയ ടെക് കമ്പനികള്‍ പലതും ചൈനയില്‍ ഫാക്ടറികള്‍ പണിയുന്നു. ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ നിയമിക്കുന്നു, അയര്‍ലണ്ടില്‍ ലാഭം ഉണ്ടാക്കുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ പൗരന്മാരെ പിരിച്ചുവിടുന്നു. പ്രസിഡന്റ് ട്രംപിന്റെ കീഴില്‍, ആ ദിവസങ്ങള്‍ അവസാനിച്ചുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

എഐ മത്സരം വിജയിക്കുന്നതിന് സിലിക്കണ്‍ വാലിയിലും സിലിക്കണ്‍ വാലിക്ക് അപ്പുറത്തും ദേശസ്‌നേഹത്തിന്റെയും ദേശീയ വിശ്വസ്തതയുടെയും പുതിയ മനോഭാവം ആവശ്യമായി വരും. അമേരിക്കയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്ന യുഎസ് ടെക്‌നോളജി കമ്പനികളാണ് നമുക്ക് ആവശ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Share Email
Top