എൻ.എസ്.എസ്. ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ ഫാമിലി പിക്‌നിക് സറേയിൽ വർണാഭമായി ആഘോഷിച്ചു

എൻ.എസ്.എസ്. ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ ഫാമിലി പിക്‌നിക് സറേയിൽ വർണാഭമായി ആഘോഷിച്ചു

ബ്രിട്ടീഷ് കൊളംബിയ (കാനഡ): എൻ.എസ്.എസ്. ഓഫ് ബ്രിട്ടീഷ് കൊളംബിയ (NSS of BC)യുടെ ഈ വർഷത്തെ ഫാമിലി പിക്‌നിക് ജൂലൈ 13 ഞായറാഴ്ച സറേയിലെ ബെയർ ക്രീക്ക് പാർക്കിൽ വെച്ച് വിപുലമായി ആഘോഷിച്ചു. മുതിർന്ന കുടുംബാംഗമായ ഉണ്ണി ഒപ്പത്ത് കേക്ക് മുറിച്ച് പിക്‌നിക് ഉദ്ഘാടനം ചെയ്തു.

തുടർന്ന് കുടുംബാംഗങ്ങൾക്കായി വോളിബോൾ, വടംവലി, കസേരകളി, അക്ഷരശ്ലോകം തുടങ്ങി വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറി. സ്വാദിഷ്ടമായ ഉച്ചഭക്ഷണം ആഘോഷത്തിന് മാറ്റുകൂട്ടി. ഈ പരിപാടി ഇത്രയും വിജയകരമാക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാ കുടുംബാംഗങ്ങളെയും എൻ.എസ്.എസ്. ഓഫ് ബ്രിട്ടീഷ് കൊളംബിയ പ്രസിഡന്റ് തമ്പാനൂർ മോഹൻ അനുസ്മരിച്ചു. പങ്കെടുത്ത എല്ലാവർക്കും സഹായ സഹകരണങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. സെക്രട്ടറി സംഗീത് നായരുടെ കൃതജ്ഞതയോടെ ഈ വർഷത്തെ പിക്‌നിക് ആഘോഷങ്ങൾക്ക് സമാപനമായി.

NSS of British Columbia’s Family Picnic Celebrated Colorfully in Surrey

Share Email
Top