ഓപ്പറേഷൻ സിന്ദൂറിൽ ഇന്ന് പാർലമെന്റിൽ ചർച്ച: ശശി തരൂർ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് സൂചന

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ന് പാർലമെന്റിൽ ചർച്ച: ശശി തരൂർ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: പാക് ഭീകരർ ഇന്ത്യയിൽ നടത്തിയ  പഹൽഗാം ഭീകരാക്രമണവും ഇതേ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിൽ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും ഇന്ന് പാർലമെന്റിൽ ചർച്ച ചെയ്യുന്നു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോക രാജ്യങ്ങളിൽ  വിശദീകരണം നടത്തിയ സംഘാംഗവും കോൺഗ്രസ് നേതാവുമായ ശശി തരൂര്‍ പങ്കെടുക്കില്ലെന്ന് സൂചന.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാട് തള്ളി, കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ശശി തരൂര്‍ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയെ അറിയിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്നും, മറ്റേതെങ്കിലും ബില്ലിന്മേല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും ശശി തരൂര്‍ അറിയിച്ചതായാണ് വിവരം.

ഈ സാഹചര്യത്തിൽ  ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് എംപിമാരില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാകും പ്രതിപക്ഷ നിരയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിടുക. ലോക്സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള ഒരു പ്രതിനിധി സംഘത്തെ നയിച്ച നേതാവ് എന്ന നിലയില്‍ തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സംസാരിക്കാന്‍ ക്ഷണിച്ചേക്കുമെന്ന റി പ്പോർട്ടുണ്ട്.

Operation Sindoor to be discussed in Parliament today: Shashi Tharoor likely to not participate in the discussion

Share Email
Top