ലണ്ടൻ: വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്നും ഗ്ലാസ്ഗോയിലേക്കു പറന്ന ഈസി ജെറ്റ് വിമാനത്തിലായിരുന്നു യാത്രക്കാരൻ ഭീഷണി ഉയർത്തിയത്.
‘അമേരിക്കക്ക് മരണം ട്രംപിനു മരണം’ തുടങ്ങിയ മുദ്രാവാക്യം വിളികളും ഇയാൾ വിമാനത്തിനുള്ളിൽ നടത്തി. കൂടാതെ താൻ വിമാനത്തിൽ ബോംബ് വയ്ക്കാൻ പോകുകയാണെന്നും പറയുന്നുണ്ട്.
യുവാവ് ആക്രോശിക്കുന്നതിനിടെ വിമാനത്തിലെ മറ്റൊരു യാത്രക്കാരൻ ഇയാളെ പിടിച്ചു കീഴടക്കി. തുടർന്ന് വിമാനം ഗ്ലാസ്ഗോയിൽ ലാൻഡ് ചെയ്തപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നു സ്കോട്ലൻഡ് പൊലീസ് വ്യക്തമാക്കി.
Passenger makes bomb threat on London flight