ബലൂചിസ്ഥാനിൽ ബസ് യാത്രികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഒമ്പത് പേർ കൊല്ലപ്പെട്ടു

ബലൂചിസ്ഥാനിൽ ബസ് യാത്രികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഒമ്പത് പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അതീവ ക്രൂരമായ ആക്രമണമാണ് വ്യാഴാഴ്ച ഉണ്ടായത്. തോക്കുധാരികൾ ബസുകളിൽ യാത്ര ചെയ്യുകയായിരുന്ന നിരവധി പേരെ ബസ് ബസിൽനിന്ന് ഇറക്കി , പിന്നീട് ആളൊഴിഞ്ഞ മലനിരകളിലേക്ക് കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു.

ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് പിന്നീട് കണ്ടെടുത്തത്. കൊല്ലപ്പെട്ടവർ പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇത്തരം ആക്രമണങ്ങൾ മുൻകാലത്തും ഇവിടെ ഉണ്ടായിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ യാതൊരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും, ബലൂച് വിമതസംഘടനകളെ ആണ് സംശയം .

സംഭവം രാജ്യത്ത് ആശങ്കയും സുരക്ഷാ ഭീഷണിയും വളർത്തിയിരിക്കുകയാണ്. അന്വേഷണവും കനത്ത സുരക്ഷയും പ്രദേശത്ത് ശക്തമാക്കി.


Passengers abducted and killed in Balochistan; Nine people dead

Share Email
Top