മലയാളി അസോസിയേഷൻ ഓഫ് ഫിലഡെൽഫിയ (MAP)യും യുണിറ്റി കപ്പും ചേർന്ന് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വലിയ വിജയമായി നടന്നു. ഫൈനലിൽ ബെർഗൻ ടൈഗേഴ്സ് ന്യൂജേഴ്‌സി, ഹൂസ്റ്റൺ ഹൈഗാർഡ്സിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി.
*വിജയികൾ: ബെർഗൻ ടൈഗേഴ്സ് (ന്യൂജേഴ്‌സി)
*ക്യാപ്റ്റൻ: റിനു ബാബു

*റണ്ണേഴ്സ് അപ്പ്: ഹൂസ്റ്റൺ ഹൈഗാർഡ്സ്
*ക്യാപ്റ്റൻ: മിഖായേൽ ജോയ് (മിക്കി)

ഫൈനൽ മത്സരത്തിൽ ബെർഗൻ ടൈഗേഴ്സിന്റെ ദിജു സാവിയർ സ്‌ഫോടനാത്മകമായി 98 റൺസ് നേടി മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു.
സെമിഫൈനലുകൾ:
ഹൂസ്റ്റൺ ഹൈഗാർഡ്സ്, ഫിലഡെൽഫിയ യൂണൈറ്റഡ് ഇലവനെ തോൽപ്പിച്ചു.
ബെർഗൻ ടൈഗേഴ്സ്, റൈസിംഗ് ടൈഗേഴ്സിനെ കീഴടക്കി.

വിവിധ സ്റ്റേറ്റ്കളിൽ നിന്നും വന്ന 12 ടീമുകൾ ഈ നാഷണൽ ലെവൽ ടൂർണമെന്റ്നെ കൂടുതൽ കരുത്തുറ്റുള്ളതാക്കി.
ഇത്തവണയുള്ള ടൂർണമെന്റ് ക്രിക്കറ്റ് പ്രേമികൾക്ക് ഓർമ്മകളിൽ നിന്ന് മായാത്ത അനുഭവമായിമാറിയെന്നു സംഘടകർ അറിയിച്ചു.
Philadelphia Unity Cup Champions: Bergen Tigers New Jersey!