കേരളത്തനിമയില്‍ ഒരുമ ‘പൊന്നോണ നക്ഷത്ര രാവിന്’ ഒരുക്കങ്ങള്‍ തുടങ്ങി

കേരളത്തനിമയില്‍ ഒരുമ ‘പൊന്നോണ നക്ഷത്ര രാവിന്’ ഒരുക്കങ്ങള്‍ തുടങ്ങി

ജിന്‍സ് മാത്യു,റാന്നി

ഷുഗര്‍ലാന്‍ഡ്: ഹൂസ്റ്റണിലെ പ്രമുഖ കമ്യൂണിറ്റിയായ റിവര്‍‌സ്റ്റോണിലെ ഒരുമയുടെ ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന്റെ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി.
ഓഗസ്റ്റ് 23 ശനിയാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെ സെന്റ്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തിഡ്രല്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണ പ്രപഞ്ചമായ പതിനഞ്ചില്‍പ്പരം നാട്യ നൃത്തകലാ പരിപാടികളള്‍ അരങ്ങേറുന്നു.

കേരളത്തനിമ ഒരുമയിലൂടെ കുടിയേറ്റ തലമുറയെ ഓര്‍മ്മപ്പെടുത്തുന്ന മോഹിനിയാട്ടം,കഥകളി,കളരിപ്പയറ്റ്,തിരുവാതിര, മഹാബലിതമ്പുരാന്‍ എഴുന്നള്ളത്ത് എന്നിവ ഒത്തൊരാമിച്ച് കൊണ്ട് ഒരുമയുടെ സ്വന്തമായ ”ഒരുമ ച്ചുണ്ടന്‍ വള്ളത്തിന്റ്’ ഗംഭീരമായ വരവേല്‍പ്പ് നക്ഷത്ര രാവിന് മാറ്റ് കൂട്ടുന്നു.

മലയാളി രുചി കൂട്ടുള്ള മികച്ച ഓണസദ്യയോട് കൂടി പൊന്നോണ നക്ഷത്ര രാവിന് തിരശീല വീഴും.
ഒരുമ പ്രസിഡന്റ് ജിന്‍സ് മാത്യു, സെക്രട്ടറി ജയിംസ് ചാക്കോ,ട്രഷറര്‍ നവീന്‍ ഫ്രാന്‍സിസ്,വൈസ് പ്രസിഡന്റ് റീനാ വര്‍ഗീസ്,ജോയിന്റ് സെക്രട്ടറി മേരി ജേക്കബ്,പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.ജോസ് തൈപ്പറമ്പിന്‍,റോബി ജേക്കബ്,റെയ്‌നാ റോക്ക്, സെലിന്‍ ബാബു,ഡോ.സിനാ അഷ്‌റഫ്,മെര്‍ലിന്‍ സാജന്‍,ദീപാ പോള്‍,ജോസഫ് തോമസ്,കെ.പി തങ്കച്ചന്‍,അലീനാ സബാസ്റ്റിയന്‍,ഏബ്രഹാം കുര്യന്‍,എന്നിവര്‍ നേതൃത്വം . നല്‍കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന ഇമെയിലില്‍ ബന്ധപ്പെടുക.

ORUMAUSA@GMAIL.COM

Preparations have begun for the ‘Golden Star Night’ at Kerala Thanima

Share Email
LATEST
More Articles
Top