പോര്‍ട്ട് ഓഫ് സ്‌പെയിന്‍: എട്ടു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രിനിനാഡ് ആന്‍ഡ് ടൊബാഗോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിനെക്കുറിച്ച് വാനോളം പുകഴ്ത്തല്‍. ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ബീഹാറിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ലോകത്തിനു തന്നെ അഭിമാനമാണ് ബീഹാറിന്റെ സംസ്‌കാരമെന്നാണ് ഇന്ത്യന്‍ വംശജരുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞത്.
ഇന്ത്യന്‍ വംശജര്‍ പരമ്പരാഗത ഇന്ത്യന്‍ രീതിയിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.താളവാദ്യങ്ങളുടെ അകമ്പടിയോടെ ഇന്ത്യന്‍ വേഷം അണിഞ്ഞാണ് ട്രിനിഡാഡിലെ മന്ത്രിമാര്‍ പ്രധാധമന്ത്രിയെ സ്വീകരിച്ചത്. ഇവിടേയ്ക്കു കുടിയേറിയ ജനസംഖ്യയുടെ 45 ശതമാനത്തോളം ആളുകളും ഉത്തര്‍പ്രദേശ്. ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സന്ദര്‍ശനത്തിനിടെ
ട്രിനിഡാഡിന്റെ മുന്‍ പ്രധാനമന്ത്രി കംലാ പ്രസാദിനെ ”ബിഹാര്‍ കി ബേട്ടി” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കംലയുടെ കുടുംബ വേരുകള്‍ ബിഹാറിലെ ബക്‌സര്‍ ജില്ലയിലേക്കാണ് എത്തുന്നത്്. അതിനാല്‍ അവര്‍ ബിഹാറിന്റെ മകളായി എല്ലാവരും കാണുന്നു,’ എന്ന് മോദി പറഞ്ഞു.
ബനാറസ്, പാറ്റ്‌ന, കൊല്‍ക്കത്ത, ഡല്‍ഹി ഇവ ഇന്ത്യയിലെ നഗരങ്ങള്‍ മാത്രമല്ല, ഇവിടെയും തെരുവുകളുടെ പേരാണ്,’ എന്ന് അദ്ദേഹം പറഞ്ഞു. ട്രിനിഡാഡിലെ പ്രശസ്തമായ പറ്റ്‌നാ സ്ട്രീറ്റിനേയും കുറിച്ച് മോദി പരാമര്‍ശിച്ചു. ലോകമാകെ കുടിയേറ്റമേഖലയില്‍ ബിഹാറിന്റെ പങ്ക് വലിയതാണെന്നു അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ഡ്രിനിഡാഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അഭിനന്ദിച്ചു. അവര്‍ ഇന്ത്യയില്‍ നിന്നും കുടയേറിയെങ്കിലും ഇന്ത്യയെന്ന ആത്മവിനെ വിട്ടിട്ടില്ല. അവര്‍ വെറും കുടിയേറ്റക്കാരല്ല, ആധുനികതയുടെ സന്ദേശവാഹകരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
തനി ബീഹാറി ഭക്ഷണമാണ് മോദിക്ക് നല്കിയ ഔദ്യോഗീക അത്താഴവിരുന്നിലും ഒരുക്കിയത്.സോഹാരി ഇലകളില്‍ ആയിരുന്നു ഭക്ഷണം ഒരുക്കിയത്.
Prime Minister Narendra Modi heaps praise on Bihar during his visit to Trinidad