2018 ൽ മകനെ  കൊലപ്പെടുത്തിയ രീതിയിൽ ഇന്നലെ വ്യവസായിയായ പിതാവിനെയും കൊലപ്പടുത്തി, കൊലപാതകി കാണാമറയത്ത്

2018 ൽ മകനെ  കൊലപ്പെടുത്തിയ രീതിയിൽ ഇന്നലെ വ്യവസായിയായ പിതാവിനെയും കൊലപ്പടുത്തി, കൊലപാതകി കാണാമറയത്ത്

പാറ്റ്ന: വ്യവസായ കുടുംബത്തിലെമകനെ 2018 ൽ കൊലപ്പെടുത്തിയ അതേ രീതിയിൽ കഴിഞ്ഞ ദിവസം പിതാവിനെയുംകൊലപ്പെടുത്തി. ബീഹാറിലെ പ്രശസ്ത വ്യവസായിയും മഗധ് ആശുപത്രി  ഉടമയുമായ ഗോപാൽ ഖേംകയാണ് ഇന്നലെ രാത്രി വെടിയേറ്റ് കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നിൽ ഇരുചക്രവാഹനത്തിൽ വന്ന അജ്ഞാത അക്രമികളാണെന്നാന്ന് പോലീസ് പറയുന്നത്.

ഖേംക രാത്രി  തന്റെ  അപ്പാർട്ട്മെന്റിന് സമീപം കാറിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു വെടിയേറ്റത്.  സംഭവം  പാറ്റ്നയിലെ പ്രധാന കച്ചവട കേന്ദ്രമായ ഗാന്ധി മൈതാനിക്കു സമീപമായിരുന്നു. 

2018 ൽ  ഖേംകയുടെ മകൻ ഗുഞ്ചൻ ഖേംകയെയും ഇതേരീതിയിൽ അജ്ഞാതൻ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. വൈശാലിയിലെ  ഫാക്ടറിക്ക്  മുന്നിലായിരുന്നു അന്ന് ഗുഞ്ചനു നേർക്ക് ആക്രമണം നടന്നത്.  എന്നാൽ ഏഴു വർഷം കഴിഞ്ഞിട്ടും ആ കേസിലെ . പ്രതികളെ പിടികൂടാനായില്ല. ഗോപാൽ ഖേംകയുടെ കൊലപാതകവും അതേ രീതിയിലാണ് നടന്നതെന്ന്  പോലീസ് വ്യക്തമാക്കി. 

കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്  രാത്രി 11:40-ന് ഖേംകയ്ക്ക് നേരെ വെടിവെച്ച അക്രമികൾ  രക്ഷപ്പെടുകയായിരുന്നു. അതീവ സുരക്ഷയുള്ള പ്രദേശത്തുണ്ടായ സംഭവത്തിന് ശേഷം മൂന്ന് മണിക്കൂർ വൈകിയാണ് പൊലീസ് എത്തിയതെന്നും  ഇത്  പോലീസ് അനാസക്തിയുടെ തെളിവാണെന്നും ഖേംകയുടെ സഹോദരൻ ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാനത്തിന്റെ പൂർണ പാളിച്ചയാണ്,” അദ്ദേഹം ആരോപിച്ചു.

സംഭവം സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കി. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ഒരുങ്ങുന്ന ബീഹാറിൽ ഈ വിഷയത്തിൽ സർക്കാരിനെതിരേ  പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ലോക് സഭാംഗമായ പപ്പു യാദവ് സംഭവസ്ഥലത്തെ സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിക്കുകയും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.  കുറ്റപ്പെടുത്തി. ഖേംകയുടെ

കുടുംബം  കൊലപാതകത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഇടപെടലാണ് ആവശ്യപ്പെടുന്നത്.

Prominent businessman Gopal Khemka was shot dead by unidentified bike-borne assailants in Patna, 

Share Email
LATEST
Top