യുക്രെയ്‌നിൽ നിന്ന് റഷ്യയ്‌ക്കു രഹസ്യവിവരങ്ങൾ കൈമാറിയിരുന്ന യുഎസ് പൗരൻ ഡാനിയൽ മാർട്ടിൻഡേലിന് റഷ്യൻ പൗരത്വം നൽകി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇയാൾക്ക് പൗരത്വം നൽകിയതു സംബന്ധിച്ച വാർത്ത റഷ്യൻ ടെലിവിഷൻ സംപ്രേക്ഷണം ചെയ്‌തു. ‘റഷ്യ എന്റെ കുടുംബം കൂടിയാണെന്ന വിശ്വാസം ഹൃദയത്തിൽ മാത്രമല്ല നിയമപ്രകാരവും ആയതിൽ അതിയായി സന്തോഷിക്കുന്നു’ – റഷ്യൻ പാസ്‌പോർട്ട് ഉയർത്തികാട്ടി മാധ്യമങ്ങളോട് ഡാനിയൽ മാർട്ടിൻഡേൽ പറഞ്ഞു. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിർദേശപ്രകാരമാണ് പൗരത്വം നൽകിയതെന്ന് റഷ്യൻ ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്‌തു.
2018ൽ റഷ്യയിൽ എത്തിയ ഡാനിയൽ റഷ്യൻ ഭാഷ പഠിക്കുകയും ഏതാനും നാൾ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. ഏതാനും നാൾ പോളണ്ടിലായിരുന്ന ഡാനിയൽ 2022 ൽ യുക്രെയ്‌നിൽ എത്തിയതിനു പിന്നാലെയാണ് ഫെബ്രുവരിയിൽ റഷ്യ ആക്രമണം ആരംഭിച്ചത്.
ആദ്യം ലിവിവ് നഗരത്തിൽ താമസിച്ചിരുന്ന ഡാനിയൽ തുടർന്ന് ഡോണെറ്റ്സ്‌കിൽ താമസിച്ച് കാർഷികവൃത്തിയിലേർപ്പെടുകയും സമീപവാസികളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തു.
Putin grants Russian citizenship to US citizen who was a spy