ഖത്തര്‍ അമേരിക്കയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങും: കരാറായത് ട്രംപും ഖത്തര്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍

ഖത്തര്‍ അമേരിക്കയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങും: കരാറായത് ട്രംപും ഖത്തര്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍

വാഷിംഗ്ടന്‍: അമേരിക്കയില്‍ നിന്ന് ഖത്തര്‍ വിമാനങ്ങളും ജറ്റ് എന്‍ജീനുകളും വാങ്ങും.ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടായത് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ത്താനിയും ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ചയില്‍.

ട്രംപ് രണ്ടാം തവണ പ്രസിഡന്റ് ആയി അധികാരമേറ്രതിനു പിന്നാലെ ആദ്യ സന്ദര്‍ശനം നടത്തിയ രാജ്യങ്ങളില്‍ ഒന്നു ഖത്തറായിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലെ ഉന്നത ഭരണാധികാരികള്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയത്. വൈറ്റ് ഹൗസിലായിരുന്നു ഉന്നത ഭരണാധികാരികള്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.

കൂടാതെ നിര്‍മിതബുദ്ധി മേഖലയില്‍ യുഎസ് നിക്ഷേപത്തിനും ചര്‍ച്ചയില്‍ ധാരണയായി. ബഹറൈന്‍ രാജാവ് ഈ വര്‍ഷം അമേരിക്കന്‍ സന്ദര്‍ശനം നടത്തും. ഏഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലി സൈനീക താവളങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഖത്തറിലാണ് സ്ഥിതി ചെയ്യുന്നത്. ട്രംപിന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍,സൗദി അറേബ്യ യുഎഇ എന്നീ രാജ്യങ്ങളായിരുന്നു ഉള്‍പ്പെട്ടിരുന്നത്.

Qatar to buy planes from US: Agreement reached in talks between Trump and Qatari Prime Minister

Share Email
Top