രാധിക കടുത്ത മാനസീക സംഘര്‍ഷം നേരിട്ടിരുന്നു; വീടെന്നുകേട്ടാല്‍ ഭീതിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

രാധിക കടുത്ത മാനസീക സംഘര്‍ഷം നേരിട്ടിരുന്നു; വീടെന്നുകേട്ടാല്‍ ഭീതിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

ന്യൂഡല്‍ഹി: പിതാവ് നിഷ്ഠൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ ടെന്നീസ് താരം രാധിക പിതാവില്‍ നിന്നും കടുത്ത മാനസീക സമ്മര്‍ദ്ദം നേരിട്ടിരുന്നതായി വെളിപ്പെടുത്തലുമായി രാധികയുടെ സുഹൃത്ത്. ഹിമാന്‍ഷിക സിംഗ് എന്ന സുഹൃത്താണ് രാധികയുടെ പിതാവിനെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്തു വന്നിട്ടുള്ളത്. രാധിക വീട്ടില്‍ നിന്ന് ഏറെ സമ്മര്‍ദ്ദവും നിയന്ത്രണവും നേരിട്ടിരുന്നതായും, സ്വന്തം ഇഷ്ടാനുസരണം ജീവിക്കാന്‍ പോലും അവളെ അനുവദിച്ചില്ലായിരുന്നുവെന്നും ഹിമാന്‍ഷിക പറഞ്ഞു.
ടെന്നീസ് കളിക്കാനായി ഷോര്‍ട്ട്സ് ധരിച്ചതിനും ആണ്‍കുട്ടികളുമായി സംസാരിച്ചതിനുമെല്ലാം തുടര്‍ച്ചയായി പിതാവില്‍ നിന്നം ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നു. അച്ഛന്റെ നിയന്ത്രണങ്ങള്‍ അതിരുവിട്ടുവെന്ന് 2012 മുതല്‍രാധികയെ ഹിമാന്‍ഷിക സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരിച്ചത്.

രാധികയെ ഷോര്‍ട്ട്സ് ധരിച്ചതിനും ആണ്‍കുട്ടികളുമായി സംസാരിച്ചതിനും കുടുംബം നിരന്തരം വിമര്‍ശിച്ചിരുന്നുവെന്ന് ഹിമാന്‍ഷിക ആരോപിച്ചു. വീട്ടില്‍ നിന്ന് കര്‍ശനമായ നിയന്ത്രണങ്ങളിലായിരുന്നു. വീട്ടില്‍ നിന്നു പുറത്തിറങ്ങാനും തിരികെ കയറാനും സമയം നിശ്ചയിച്ചിരുന്നു.

ഹിമാന്‍ഷിക പുറത്തുവിട്ട വീഡിയോയില്‍ പറയുന്നതു പ്രകാരം, രാധികയുടെ വീടും ടെന്നീസ് അക്കാദമിയും തമ്മില്‍ 15 മിനിറ്റ് ദൂരം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ സ്ഥലത്തു നിന്നു പോലും തിരികെ എത്തുന്നതിന് നിശ്ചത സമയം ആണ് അനുവദിച്ചിരുന്നത്. ഫോണില്‍ ആരുമായെങ്കിലും സംസാരിക്കണമെങ്കില്‍ കുടുംബംഗങ്ങളുടെ സാനിധ്യത്തില്‍ വേണമെന്ന നിബന്ധന വെച്ചിരുന്നു.

ടെന്നീസ് ഗ്രൗണ്ടിലെത്തുമ്പോള്‍ വീട്ടില്‍ നിന്നുള്ള ഫോണ്‍വിളികള്‍ വരുന്ന ഫോണ്‍ കോളുകളില്‍ ഭീതിയോടെയാണ് രാധിക സംസാരിച്ചിരുന്നതെന്നും അവള്‍ക്ക് സ്വന്തം സ്വാതന്ത്ര്യങ്ങള്‍ പോലും ഇല്ലാതായിരുന്നുവെന്നും ഹിമാന്‍ഷിക പറഞ്ഞു.

രാധികയുടെ അച്ഛന്‍ എപ്പോഴും അവളെ വിമര്‍ശിക്കുകയും നിയന്ത്രിക്കുകയും ചെയ്തുവെന്ന് ഹിമാന്‍ഷിക സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചു. വീടെന്നാല്‍ രാധിക ഭീതിയോടെയാണ് കണ്ടിരുന്നതെന്നും ഹിമാന്‍ഷ കൂട്ടിച്ചേര്‍ത്തു.

Radhika faced severe mental stress; friend reveals that she was scared whenever she heard about her home
Share Email
Top