പാലക്കാട്: പാലക്കാട്ടെ നിപ ബാധിച്ച യുവതിയുടെ ബന്ധുവായ കുട്ടിക്കും പനി 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകള ആണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു.
പാലക്കാട് തച്ചനാട്ടുകരയിലെ നാലു വാർഡുകളിൽ ആരോഗ്യ വകുപ്പ് സർവേ നടത്തും. കഴിഞ്ഞ രണ്ടു മാസത്തിനിടെ നിപ രോഗ ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. 75 അംഗ സംഘം ഇന്നും നാളെയുമായാണ് സർവേ നടത്തുക.നിപ ബാധിതയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് തയാറാക്കിയിരുന്നു
Relative of Nipah victim in Palakkad also has fever, health department survey in Thachanattukara today and tomorrow