യുഎസ് അതിർത്തിയിൽ പുതിയ മതിൽ; മെക്സിക്കൻ പ്രസിഡന്റ് എതിർപ്പ് അറിയിച്ചു

യുഎസ് അതിർത്തിയിൽ പുതിയ മതിൽ; മെക്സിക്കൻ പ്രസിഡന്റ് എതിർപ്പ് അറിയിച്ചു

യുഎസ് പുതിയ അതിർത്തി മതിൽ നിർമ്മാണം ആരംഭിച്ചതിന് ശക്തമായ എതിർപ്പ് രേഖപ്പെടുത്തി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബൗം. ന്യൂ മെക്സിക്കോയിൽ സാന്റ ടെറേസയ്ക്കും മെക്സിക്കോയിലുള്ള സ്യൂദാദ് ഹ്വാരസിനും ഇടയിലായി നിർമ്മാണം ആരംഭിച്ച മതിലിന് മെക്സിക്കോ യാതൊരു പങ്കാളിത്തവുമില്ലെന്നും സാമ്പത്തിക സഹായവും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.

“അവർക്ക് വേണ്ടി അവർ തന്നെ നിർമ്മിക്കുകയാണ്. ഞങ്ങൾ മതിലുകൾക്ക് പിന്തുണ നൽകുന്നില്ല. സഹകരണത്തിലൂടെയാണ് സുരക്ഷിത അതിർത്തി സാദ്ധ്യമാകുന്നത്,” ഷെയിൻബൗം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് മതിൽ നിർമ്മാണം എന്നും, വികസനാധിഷ്ഠിത സഹകരണമെന്നതാണ് മെക്സിക്കോയുടെ സമീപനമെന്നും കൂട്ടിച്ചേർത്തു.

പുതിയ പദ്ധതിയിൽ 5.5 മീറ്റർ ഉയരമുള്ള പഴയ മതിലിന് പിന്നിൽ 9 മീറ്റർ ഉയരമുള്ള സ്റ്റീൽ പോസ്റ്റുകൾ 9.6 കിലോമീറ്റർ ദൂരത്തായി സ്ഥാപിക്കപ്പെടും.

ഇതോടൊപ്പം തന്നെ, ട്രംപ് മെക്സിക്കോയിൽ നിന്നുള്ള തക്കാളികൾക്ക് 17% ടാരിഫും, മെക്സിക്കോയും യൂറോപ്യൻ യൂണിയനും നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ 30% ടാരിഫും ഏർപ്പെടുത്തി.

ഫെന്റനിൽ മയക്കുമരുന്ന് ഒഴുകുന്നത് തടയാനായാണ് ഈ നടപടികൾ എന്ന് ട്രംപ് വ്യക്തമാക്കി. ട്രംപ് “ട്രൂത്ത് സോഷ്യൽ” വഴി മെക്സിക്കൻ പ്രസിഡന്റ് ഷെയിൻബൗത്തിനും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിനുമാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.

Secure Borders Come Through Cooperation, Not Walls: Mexico

Share Email
Top