ന്യൂയോർക്കിൽ വെടിവെയ്പ്പ്; പോലീസ് ഓഫീസര്‍ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവച്ച് മരിച്ചു

ന്യൂയോർക്കിൽ വെടിവെയ്പ്പ്; പോലീസ് ഓഫീസര്‍ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവച്ച് മരിച്ചു

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്ക് നഗരത്തിൽ നടന്ന വെടിവയ്പ്പിൽ 4 പേർ കൊല്ലപ്പെട്ടു. 345 പാർക്ക് അവന്യുവിലെ കെട്ടിടത്തിലാണു തിങ്കളാഴ്ച യുഎസ് പ്രാദേശിക സമയം വൈകിട്ട് ആറരയോടെ വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും രണ്ട് പ്രദേശവാസികളും ഉൾപ്പെട്ടിട്ടുണ്ട്. വെടിവയ്പ്പിനു ശേഷം അക്രമി ജീവനൊടുക്കി. ആക്രമണ കാരണം വ്യക്തമല്ല.

ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനായ ദിദാറുൾ ഇസ്ലാം (36) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ബംഗ്ലാദേശിൽ നിന്നും കുടിയേറിയ വ്യക്തിയാണ്. ഭാര്യയും മൂന്നു മക്കളുമുണ്ട്.

 നാഷണൽ ഫുട്ബോൾ ലീഗ്, കെപിഎംജി തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്.

വെടിവെപ്പിനുശേഷം അക്രമി സ്വയം വെടിഉതിർത്ത് ജീവനൊടുക്കി .പൊലീസ്  ഉദ്യോഗസ്ഥന് പിന്നിൽ നിന്നാണ്  വെടിയേറ്റത്.  കെട്ടിടത്തിനുള്ളിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു

Shooting in New York; Three people including a police officer shot, attacker takes his own life

Share Email
LATEST
Top