ഭൂകമ്പത്തിനു പിന്നാലെ റഷ്യന്‍ തീരങ്ങളില്‍ അതിശക്തമായ തിരമാല: ചൈന യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഭൂകമ്പത്തിനു പിന്നാലെ റഷ്യന്‍ തീരങ്ങളില്‍ അതിശക്തമായ തിരമാല: ചൈന യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

മോസ്‌കോ: റിക്ടര്‍ സ്‌കെയിലില്‍ എട്ടിനു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും സമീപ രാജ്യങ്ങളിലും സുനാമി ഭീതി. റഷ്യന്‍ തീരങ്ങളില്‍ അതിശക്തമായ തിരമാലയാണ് അടിച്ചത്.

റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചു. സമൂഹമാധ്യമങ്ങളില്‍ തിരയിളക്കത്തിന്റെ വീഡിയോകള്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

റഷ്യയിലെ കാംചത്ക ഉപദ്വീപിലാണ് 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പസിഫിക് സമുദ്രത്തില്‍ പെട്രോപാവ്‌ലോവ്‌സ്‌ക് – കാംചാത്ക നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കാംചാത്കയിയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം 30 ഭൂചലനങ്ങള്‍ രേഖപ്പെടുത്തി.

റഷ്യയിലെ ഭൂകമ്പത്തെ തുടര്‍ന്ന ചൈനയില്‍ മഞ്ഞ സുനാമി അലര്‍ട്ട് പ്രഖ്യാപിച്ചു. കിഴക്കന്‍ തീരത്ത് ശക്തമായ തിരമാലകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഷാങ്ഹായ്, ഷൗസാന്‍ എന്നീ മേഖലകളാണ് സുനാമി ഭീഷണിയിലുള്ളത്.

Super strong wave hits Russian coast: China issues yellow alert

Share Email
Top