തീരുവയുദ്ധം: ഇന്ത്യ-യു.എസ്. വ്യാപാരകരാറിനായുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇന്ത്യൻ വാണിജ്യ മന്ത്രാലയ സംഘം  ബുധനാഴ്ച വാഷിങ്ടണിലെത്തും

തീരുവയുദ്ധം: ഇന്ത്യ-യു.എസ്. വ്യാപാരകരാറിനായുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇന്ത്യൻ വാണിജ്യ മന്ത്രാലയ സംഘം  ബുധനാഴ്ച വാഷിങ്ടണിലെത്തും

വാഷിങ്ടൺ: അമേരിക്കയുടെ തീരുവ യുദ്ധം തുടരുന്നതിനിടെ നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇന്ത്യൻ വാണിജ്യ മന്ത്രാലയ സംഘം വാഷിങ്ടണിലെത്തും. ഇന്ത്യൻ പക്ഷത്തെ നയിക്കുന്ന വാണിജ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ജൂലൈ 16 ബുധനാഴ്ച യു.എസിലെത്തും. നാല് ദിവസത്തോളം ചർച്ചകൾ നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചർച്ചാ വിഷയങ്ങൾ: നിലവിൽ തർക്കം നിലനിൽക്കുന്ന കാർഷിക, വാഹന മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്യുക. കാർഷിക, ക്ഷീര ഉൽപ്പന്നങ്ങൾക്ക് തീരുവ ഇളവ് അനുവദിക്കണമെന്ന യു.എസ്. ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ല. അധികമായി പ്രഖ്യാപിച്ച 26% തീരുവയും, ഉരുക്ക്, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50% അധിക തീരുവയും എടുത്തുമാറ്റണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. തീരുവ എടുത്തുമാറ്റിയില്ലെങ്കിൽ പകരച്ചുങ്കം ചുമത്തുമെന്നും ഇന്ത്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. താത്കാലിക കരാറിന് പകരം സമഗ്രമായ ഒരു ഉടമ്പടിയിലാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

അതേസമയം, ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം ഉയർന്ന തീരുവ ഏർപ്പെടുത്തിയത് ഇന്ത്യക്ക് ഗുണകരമാകുമെന്ന് നിതി ആയോഗ് റിപ്പോർട്ട്. ഇത് അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

  • ധാതുക്കൾ, ഇന്ധനം, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, ഫർണിച്ചർ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് നേട്ടമുണ്ടാകും.
  • ഇത് ഏകദേശം 1,26,500 കോടി ഡോളറിൻ്റെ വിപണിയാണ്.
  • അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന മികച്ച 30 വിഭാഗങ്ങളിൽ 22 എണ്ണത്തിലും (എച്ച്.എസ്. 2 ലെവൽ) ഇന്ത്യക്ക് കൂടുതൽ സാധ്യതകൾ ലഭിക്കും.
  • 2,28,520 കോടി ഡോളറിൻ്റെ ഈ വലിയ വിപണിയിൽ ചൈന, കാനഡ, മെക്സിക്കോ എന്നിവർക്കാണ് നിലവിൽ മേൽക്കൈ. ഈ രാജ്യങ്ങൾക്ക് യഥാക്രമം 30%, 35%, 25% ഉയർന്ന തീരുവ ഏർപ്പെടുത്തുന്നത് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കും.

Tariff war: India-US. Indian Commerce Ministry team to arrive in Washington on Wednesday for second round of talks on trade deal

Share Email
Top