അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സാങ്കേതിക തകരാർ;ടേക്ക് ഓഫിന് തൊട്ട് മുന്നേ വിമാനത്തിൽ തീപിടിത്തം, യാത്രക്കാർ രക്ഷപ്പെട്ടു

അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സാങ്കേതിക തകരാർ;ടേക്ക് ഓഫിന് തൊട്ട് മുന്നേ വിമാനത്തിൽ തീപിടിത്തം, യാത്രക്കാർ രക്ഷപ്പെട്ടു

സാങ്കേതിക തകരാറിനെ തുടർന്ന് ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിയാമിയിലേക്ക് പുറപ്പെടാനൊരുങ്ങിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫിന്റെ അവസാന നിമിഷം റദ്ദാക്കി. ബോയിങ് 737 മാക്സ് 8 വിമാനത്തിൽ നിന്ന് പുകയും തീയുംഉയർന്നുവന്നത് യാത്രക്കാർ പരിഭ്രാന്തരാക്കി .

ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു തകരാർ ഉണ്ടായത്. ഉടൻതന്നെ വിമാനത്താവള അതോറിറ്റികൾ ഇടപെട്ട് വിമാനത്തിൽ ഉണ്ടായിരുന്ന 173 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്കു മാറ്റി. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും റൺവേയിൽ നിന്നും ഓടിയകലുന്ന ദൃശ്യങ്ങളുമാണ് ഉയരുന്നത്.

ഫെഡറൽ എവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) വിശദീകരിച്ചതനുസരിച്ച്, ലാൻഡിങ് ഗിയറിലെ തകരാറാണ് പുകയും തീയും ഉയരാൻ കാരണമായത് .സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് എഫ്എഎ അറിയിച്ചു.

വിമാനത്തിൽ സഞ്ചരിച്ചവർക്ക് മറ്റൊരു വിമാനമാർഗം ലക്ഷ്യസ്ഥാനമായ മിയാമിയിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി. അപകടത്തെ തുടർന്ന് ബോയിങ് വിമാനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയതായും കമ്പനി സ്ഥിരീകരിച്ചു.

Technical Glitch in American Airlines Flight; Fire Breaks Out, Passengers Evacuated Safely

Share Email
LATEST
Top