ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 26 പേരെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പാക് ഭീകരര്‍ ആകാശത്തേയ്ക്ക് പലതവണ വെടി ഉതിര്‍ത്ത് വിജയാഘോഷം നടത്തി. ദേശീയ അന്വേഷണ ഏജന്‍സിക്ക് ദൃക്‌സാക്ഷി നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷാ ഏജന്‍സി നല്കുന്ന വിവരമനുസരിച്ച് 26 വിനോദസഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയ ശേഷം ബൈസാരന്‍ താഴ്വരയില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരര്‍ ആകാശത്തേയ്ക്ക് വെടി വച്ച് വിജയം ആഘോഷിച്ചു. ഇത് ഭീകരതയുടെ ഏറ്റഴും വലിയ ക്രൂരതയുടെ മുഖമാണ് തെളിയിക്കുന്നത്.
ദേശീയ അന്വേഷണ ഏജന്‍സിക്ക് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കിയത് വെടിവെയ്പ് സമയത്ത് അവിടെ ഉണ്ടായിരുന്ന വ്യക്തിയാണ. പ്രദേശവാസിയാണ് ഇയാള്‍.സാക്ഷിയുടെ മൊഴി പ്രകാരം, ഭീകരര്‍ക്ക് പ്രാദേശീക പിന്തുണ നല്‍കിയെന്നാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത രണ്ട് പ്രാദേശീക ആളുകള്‍ ഈ സമയം താഴ് വരയില്‍ ഉണ്ടായിരുന്നു.
ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരിലൊരാള്‍ ലഷ്‌കര്‍-എ-തൊയ്ബയുടെ കമാന്‍ഡറായ സുലൈമാനാണെന്നു പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു-കശ്മീരില്‍ മൂന്ന് മറ്റ് ഭീകരാക്രമണങ്ങളില്‍ കൂടി ഇയാല്‍ പ്രതിയാണ്. പാക്ക് ഭീകരര്‍ ഏപ്രില്‍ 22 ന് ബൈസാരന്‍ താഴ്വരയില്‍ വനോദ സഞ്ചാരികള്‍ക്ക് നേരെ നടത്തിയ വെടിവെയ്പില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
അതില്‍ ഭൂരിഭാഗവും ടൂറിസ്റ്റുകളാണ്. ലഷ്‌കര്‍-എ-തൊയ്ബയുടെ ശാഖയായ ദ റസിസ്റ്റന്‍സ് ഫ്രണ്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് കനത്ത നാശമുണ്ടായി.
Terrorists celebrate victory by firing in the air after Pahalgam terror attack | Eyewitness reveals