ടെസ്ലയും സാംസങും കൈകോർക്കുന്നു,1650 കോടി ഡോളറിന്റെ കരാർ

ടെസ്ലയും സാംസങും കൈകോർക്കുന്നു,1650 കോടി ഡോളറിന്റെ കരാർ

ന്യൂയോർക്ക്:  മസ്കിന്റെ സ്വന്തം ടെസ്ലയുംദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ  സാംസങ്ങുo കൈകോർക്കുന്നു.

ഇരുവരും തമ്മിൽ വമ്പൻ കരാറിൽ ഒപ്പുവച്ചതായി  ഇലോൺ മസ്‌ക്‌. ടെസ്ലയ്ക്കായി സാംസങ്   എഐ6 ചിപ്പുകളാണ് നിർമിക്കുകയെന്ന് മസ്‌ക് പറഞ്ഞു. ടെക്സസിലാവും   സാംസങ്ങിന്റെ പ്ലാന്റ്. 

നിലവിൽ സാംസങ് എഐ4 ചിപ്പുകളാണ് നിർമിക്കുന്നത്. തായ‌്വാൻ കമ്പനിയായ ടിഎസ്എംസി എഐ5 ചിപ്പുകളും ടെസ്ലയ്ക്കായി നിർമിക്കുന്നുണ്ട്. തായ്വാനിലും യുഎസിലെ അരിസോനയിലുമായാണ് ടിഎസ്എംസി ചിപ്പുകൾ നിർമിക്കുന്നത്. സാംസങ്ങുമായുള്ള സഹകരണം നിർണായക തീരുമാനമാണെന്നും ടെസ്‌ലാ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുമെന്നും മസ്‌ക് പറഞ്ഞു.

കരാർ  പ്രഖ്യാപനത്തിനു പിന്നാലെ സാംസങ്  ഓഹരിവില അഞ്ചു ശതശതമാനം.ഉയർന്നു. 

Tesla and Samsung join hands in $16.5 billion deal

Share Email
LATEST
More Articles
Top