ടെസ്‌ല ഡൈനർ ഹോളിവുഡിൽ തുറന്നു: ഇലക്ട്രിക് വാഹന ചാർജിംഗും ഭക്ഷണവും വിനോദവും ഒരു കുടക്കീഴിൽ

ടെസ്‌ല ഡൈനർ ഹോളിവുഡിൽ തുറന്നു: ഇലക്ട്രിക് വാഹന ചാർജിംഗും ഭക്ഷണവും വിനോദവും ഒരു കുടക്കീഴിൽ

വാഷിങ്ടൺ: ഇലോൺ മസ്‌ക് ഏറെ കൊട്ടിഘോഷിച്ച ടെസ്‌ലയുടെ ‘ഡൈനർ’ കാലിഫോർണിയയിലെ ഹോളിവുഡിന്റെ ഹൃദയഭാഗത്ത് പ്രവർത്തനമാരംഭിച്ചു. ഫ്യൂച്ചറിസ്റ്റിക് റെസ്റ്റോറന്റിന്റെ അരങ്ങേറ്റം ജനക്കൂട്ടത്തെയും ടെസ്‌ല ആരാധകരെയും ഒരുപോലെ ആകർഷിച്ചു.

വേഗത്തിൽ ഭക്ഷണം കഴിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനും വിനോദത്തിനുമുള്ള ഹൈബ്രിഡ് അനുഭവമാണ് ‘ടെസ്‌ല ഡൈനർ’ ഒരുക്കുന്നത്. സാൻഡാ മോണിക്ക ബൊളിവാർഡിന്റെയും നോർത്ത് ഓറഞ്ച് ഡ്രൈവിന്റെയും കോണിലുള്ള ഇരുനില കെട്ടിടത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. 3,800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇൻഡോർ ഏരിയയും 5,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഔട്ട്‌ഡോർ ഇരിപ്പിടങ്ങളും ഈ സൈറ്റിലുണ്ട്.

ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ടുകളാണ് അതിഥികളെ സ്വാഗതം ചെയ്തതും സന്ദർശകർക്ക് പോപ്‌കോൺ വിളമ്പിയതും. അടുത്ത വർഷത്തോടെ ഒപ്റ്റിമസ് റോബോട്ടുകൾ പാർക്ക് ചെയ്തിരിക്കുന്ന ടെസ്‌ലകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ൽ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത് ഈ ഡൈനറിനെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയാക്കി മാറ്റി.

ടെസ്‌ലയിൽ എത്തുന്ന സന്ദർശകർക്ക് അവരുടെ കാർ സ്‌ക്രീനുകളിൽ നിന്ന് നേരിട്ട് ഭക്ഷണം ഓർഡർ ചെയ്യാം. 45 അടി വലിപ്പമുള്ള മൂവി സ്‌ക്രീനുകളിൽ നിന്നുള്ള ഓഡിയോ ടെസ്‌ലയുടെ കാറിനുള്ളിലെ ശബ്ദ സംവിധാനങ്ങളുമായി സമന്വയിപ്പിക്കും.

അമേരിക്കൻ ഭക്ഷണമാണ് ഇവിടുത്തെ മെനുവിലുള്ളതെങ്കിലും, അതിന്റെ അവതരണ രീതിയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയത്. ടെസ്‌ല ആരാധകരെ രസിപ്പിക്കുന്നതിനായി മിനിയേച്ചർ സൈബർട്രക്ക് കണ്ടെയ്‌നറുകളിലാണ് ബർഗറുകൾ വിളമ്പുന്നത്.

പുതിയ ടെസ്‌ല ഡൈനറിന്റെ മെനുവിൽ സാധാരണ അമേരിക്കൻ ഡൈനറുകളിലെ വില തന്നെയാണ്. ബർഗർ, ഫ്രൈഡ് ചിക്കൻ, മിൽക്ക് ഷേക്കുകൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ഇതിന്റെ ചേരുവകൾ ജൈവവും സുസ്ഥിരമായ പ്രാദേശിക ഉൽപ്പന്നങ്ങളാണെന്നും കമ്പനി ഒരു പ്രസ്താവനയിൽ അറിയിച്ചു.

റോളർ സ്കേറ്റിംഗ് സെർവറുകളും റോക്ക് ആൻഡ് റോൾ തീമും ഉള്ള ഒരു ക്ലാസിക് ഡ്രൈവ്-ഇൻ അനുഭവം വിഭാവനം ചെയ്തുകൊണ്ട് 2018-ലാണ് ഇലോൺ മസ്‌ക് ഒരു ‘ടെസ്‌ല ഡൈനർ’ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. അന്തിമ നിർവ്വഹണത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ‘ഡൈനർ’ ഭാവിയിലേക്കുള്ള ഒരു വഴിത്തിരിവ് എന്ന നിലയിൽ ആളുകളുടെ ശ്രദ്ധ നേടുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സൂപ്പർചാർജർ സ്‌റ്റേഷനാണ് ടെസ്ല ഡൈനറിൽ ഒരുക്കിയിരിക്കുന്നത്. രണ്ട് 45അടി സ്‌ക്രീനുകളാണ് കവാടത്തിനു മുന്നിലായുള്ളത്. 1530 മിനിറ്റ് ദൈർഘ്യമുള്ള സിനിമകളും ടെസ്‌ല പരസ്യങ്ങളും ഇവയിൽ പ്രദർശിപ്പിക്കാനാകും. ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ട് ഒപ്റ്റിമസാണ് ഇവിടെ പോപ്‌കോൺ പോലുള്ളവ വിളമ്പുന്നത്.

ഇൻകാർ ഓർഡറിംഗ് സംവിധാനം വഴി ടെസ്‌ല വാഹന ഉടമകൾക്ക് കാറിന്റെ ടച്ച്‌സ്‌ക്രീൻ വഴി ഭക്ഷണം ഓർഡർ ചെയ്യാം. 15 മിനിറ്റ് അകലെ എത്തുമ്പോൾ ജിയോഫെൻസ് സാങ്കേതികവിദ്യ മെനുയിലെ വിഭവങ്ങൾ എന്താണെന്ന് ഉപഭോക്താക്കളെ അറിയിക്കും. ടെസ്‌ല ഉടമകൾക്കും അല്ലാത്തവർക്കും ഏത് സമയത്തും ഡൈനർ ലഭ്യമാണ്.

ടെസ്‌ല ഡൈനറിന്റെ മെനു ഏഴ് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത് ബർഗറുകൾ/ സാൻഡ്‌വിച്ചുകൾ, ഓൾഡേ ബ്രേക്ഫാസ്റ്റ്, സൈഡ്‌സ്, കിഡ്‌സ് മെനു, ഡെസേർട്ട്‌സ്, ബിവറേജസ്, ചാർജ്ഡ് സോഡാസ് എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.

Tesla Diner Opens in Hollywood: Electric Vehicle Charging, Food, and Entertainment Under One Roof

Share Email
Top