ബാങ്കോക്ക്: തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം ആരംഭിച്ച സംഘര്‍ഷം രൂക്ഷമായി തുടരുന്നു. വെടിവെയ്പ്പില് ഇരുഭാഗങ്ങളില്‍ നിന്നുമായി 14 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.ഒരുലക്ഷത്തിലധികം ആളുകള്‍ വിവിധ മേഖലകളിലേക്ക് പാലായനം ചെയ്തു.
ബുധനാഴ്ച്ച അതിര്‍ത്തിയിലെ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് തായ് സൈനികര്‍ക്കു പരിക്കേറ്റതോയെടാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും വെടിവെയ്പ്പിലേക്ക് കടക്കുകയായിരുന്നു.
അതിര്‍ത്തിയിലെ ആറിടങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വെടിവെയ്പില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും തായ്‌ലാന്‍ഡുകാരാണ്. ഇതിനു പിന്നാലെ തായ്‌ലന്‍ഡ് കംബോഡിയയുമായി പങ്കിടുന്ന എല്ലാ അതിര്‍ത്തികളും അടച്ചു. നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടിടത്തുമായി ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. എതിര്‍പക്ഷമാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് രണ്ട് രാജ്യങ്ങളും ആരോപിക്കുന്നു.
കംബോഡിയയിലെ സൈനിക കേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തിയതായി തായ്‌ലന്‍ഡ് അവകാശപ്പെട്ടു. ബോംബ് പതിച്ചത് റോഡിലെന്ന് കംബോഡിയ പ്രതികരിച്ചു. കഴിഞ്ഞ മേയില്‍ തായ്‌ലാന്‍ഡ് വെടിവെയ്പില്‍ കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടത് മുതല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.
രണ്ട് രാജ്യങ്ങളിലെയും തീവ്രദേശീയ വാദികള്‍ വിഷയം ആളിക്കത്തിക്കുന്നു. തുറന്ന ഏറ്റുമുട്ടലിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയുമുണ്ട്.
Thailand-Cambodia border conflict continues to escalate: 11 lives lost so far