തിരുവനന്തപുരം: ലോ കോളജ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ സീലിംഗ് അടർന്നു വീണു. അപകടം സംഭവിച്ചത് ക്ലാസ് നടക്കുന്നതിനിടെ. തിരുവനന്തപുരം പാറശാല സിഎസ്ഐ ലോ കോളേജിലെ ക്ലാസ് മുറിയുടെ സീലിംഗ് ആണ് തകർന്നു വീണത്.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് നടക്കുമ്പോഴാണ് സീലിംഗ് തകർന്നു വീണത്. വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നതിന്‍റെ തൊട്ടുമുമ്പിലേക്കാണ സീലിങ് തകര്‍ന്നുവീണത്. സീലിങ് തകര്‍ന്നു വീണതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. സീലിംഗ് അപകടാവസ്ഥയിലായ കാര്യം വിദ്യാർഥികൾ നേരത്തെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.
മറ്റൊരു കെട്ടിടം പണി പൂർത്തിയായതുകൊണ്ടാണ് നിലവിലെ കെട്ടിടത്തിൽ അറ്റകുറ്റ പണി നടത്താതിരുന്നതെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
Law College The ceiling of the building collapsed, the accident occurred during a class