ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ആജീവനാന്ത അംഗവും ഡാളസിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന അജയകുമാറിന്റെ നിര്യാണത്തില്‍ ലാന ഭരണസമിതി അഗാധ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. കേരള ലിറ്റററി സൊസൈറ്റി (KLS, Dallas, Texas) പ്രവര്‍ത്തകനായിരുന്നു.നിരവധി മറ്റു സംഘടനകളുടെ നേതൃത്വപദവി അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
ലാനയുടെ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുക്കുകയും പ്രത്യേകിച്ച് 2019 ഡാളസ്സില്‍ നടന്ന ലാന കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങളില്‍ സഹായസഹകരണങ്ങള്‍ നല്‍കിയതും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു.
ചെറുപ്പത്തില്‍ തന്നെ കലാ സാംസ്‌കാരിക രാഷ്രീയ രംഗത്തു നിറഞ്ഞു ശോഭിച്ച വ്യക്തിയായിരുന്നു. കേരളത്തില്‍ തലവടി പഞ്ചായത്തു ജനപ്രതിനിധി ആയി സേവനം അനുഷ്ടിക്കവെ, ഗള്‍ഫില്‍ ഉദ്യോഗാര്‍ത്ഥം പോകേണ്ടി വന്നു. തുടന്ന് 2002 -ല്‍ അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു.
The Lana Governing Council mourns the passing away of renowned cultural activist Ajayakumar