pulimoottil

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പെരുന്നാള്‍ ആഘോഷങ്ങൾ ജൂലൈ 2ന് തുടങ്ങും

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പെരുന്നാള്‍ ആഘോഷങ്ങൾ ജൂലൈ 2ന് തുടങ്ങും

മൗണ്ട് ഒലീവ്(ന്യൂജേഴ്‌സി): സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ജൂലൈ 2 മുതല്‍ 5വരെ പെരുന്നാള്‍ ആഘോഷം.

ജൂണ്‍ 6-ാം തീയതി കൊടിയേറ്റം, വികാരി ഫാ.ഷിബു ഡാനിയേല്‍ നടത്തി. ജൂലൈ 2-ാം തീയതി കോലഞ്ചേരി ഫാ.ഗീവറുഗീസ് വള്ളിക്കാട്ടിലും, 3-ാം തീയതി ഡിട്രോയിറ്റ് ഡീ.യെന്‍ തോമസും കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ നടത്തി.

ഇന്ന്, വെള്ളി, 5 മണിക്ക് സന്ധ്യാനമസ്‌ക്കാരവും തുടര്‍ന്ന് ഫാ.ഗീവറുഗീസ് ജോണ്‍(സെന്റ് ലൂക്ക് ഇടവക വികാരി) പെരുന്നാള്‍ സന്ദേശവും നല്‍കും.

പിന്നീട് റാസ ആശീര്‍വാദം, ഡിന്നര്‍ എന്നിവയും ടോം അജിത് ആന്റണി നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ മ്യൂസിക്കല്‍ കണ്‍സര്‍ട്ടും, വെടിക്കെട്ടും ഉണ്ടായിരിക്കും. തുടര്‍ന്നാണ് മര്‍ത്തമറിയം വനിതാ സമാജത്തിന്റെയും മെന്‍സ് ഫോറത്തിന്റെയും തട്ടുകട.

ശനിയാഴ്ച രാവിലെ 8.30 ന് ഫാ.ടോബിന്‍ പി.മാത്യു(വികാരി, ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) മുഖ്യകാര്‍മ്മികനായുള്ള കുര്‍ബാന. തുടര്‍ന്ന് മൗണ്ട് ഒലീവില്‍ പള്ളി ആരംഭിച്ചതിന് ശേഷമുള്ള കൈക്കാരന്മാരെയും, സെക്രട്ടറിമാരെയും ആദരിക്കുന്ന ചടങ്ങ് നടക്കും. ആശീര്‍വാദത്തിനു ശേഷം നേര്‍ച്ചവിളമ്പും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

പെരുന്നാള്‍ പെട്രണ്‍മാരായി തോമസ്‌കുട്ടി, റോസ് ലിന്‍ ഡാനിയല്‍, റിനു/ബിന്ദു ചെറിയാന്‍, ചെറിയാന്‍ ജൂബിലി/ ജോഡി തോമസ്, മാത്യൂ സി. മാത്യു/ മോളി മാത്യു, ഫിലിപ്/സൂസന്‍ ജോസഫ് എന്നിവര്‍ തയ്യാറായിട്ടുണ്ട്.


വിവരങ്ങള്‍ക്ക് ഫാ.ഷിബു ദാനിയല്‍(വികാരി), റോഷിന്‍ ജോര്‍ജ്(973) 337-3202(ട്രസ്റ്റി), ജോര്‍ജ് തുമ്പയില്‍ (സെക്രട്ടറി).

The St. Thomas Orthodox Parish festival celebrations will begin on July 2.

Share Email
LATEST excelnclexrn
More Articles
Top